സ്വയം പര്യാപ്‌തതയാണ്‌ രാജ്യത്തിനാവശ്യമെന്ന്‌ കോവിഡ്‌ പഠിപ്പിച്ചു: മോഡി

ന്യൂഡല്‍ഹി> സ്വയംപര്യാപ്​തതയാണ്​ കോവിഡ്​ രാജ്യത്തെ പഠിപ്പിച്ച വലിയ പാഠമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുന്‍പൊരിക്കലും ഇങ്ങനെയൊരു സാഹചര്യത്തെ പറ്റി നാം ചിന്തിച്ചിട്ടില്ല. ആരെയും ആശ്രയിക്കാതെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ നാം പ്രാപ്​തരായെന്നും ​ മോദി വ്യക്​തമാക്കി. ഗ്രാമമുഖ്യന്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ്​ പ്രധാനമന്ത്രിയുടെ പരാമര്‍ശം.

നഗരങ്ങളേക്കാള്‍ മികച്ച രീതിയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഗ്രാമങ്ങള്‍ക്ക്​ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ്​ വലിയ വെല്ലുവിളിയാണ്​ ഉയര്‍ത്തിയത്​. നാം അതില്‍ നിന്ന്​ പഠിക്കണം. കോവിഡില്‍ നിന്ന്​ മോചനം നേടാന്‍ നാം മറ്റാരെയും ആശ്രയിച്ചിട്ടില്ല. നഗരങ്ങള്‍ കോവിഡ്​ പ്രതിരോധത്തില്‍ ഗ്രാമങ്ങളെ മാതൃകയായക്കണം. ജില്ലകളും സംസ്ഥാനങ്ങഴും രാജ്യമാകെയും സ്വയം പര്യാപ്തമാകണം .

കഴിഞ്ഞയാഴ്​ച ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ്​ തോമറിന്​ അയച്ച കത്തില്‍ രാജ്യത്തെ പഞ്ചായത്ത്​ രാജ്​ അംഗങ്ങള്‍ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വലിയ പങ്കുവഹിച്ചുവെന്ന് അദ്ദേഹം​ പറഞ്ഞിരുന്നു. കരുത്തരായ പോരാളികള്‍ എന്നാണ്​ പ്രധാനമന്ത്രി അവരെ വിളിച്ചത്​.

Related posts

Leave a Comment