സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തനിക്ക് ഐഫോണ്‍ നല്‍കിയെന്ന സന്തോഷ് ഈപ്പന്‍റെ ആരോപണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് പ്രതിപക്ഷനേതാവ്. സന്തോഷ് ഈപ്പനും കോടിയേരിയും തമ്മിലുള്ള കൂട്ടുകെട്ടാണ് ആരോപണത്തിന് പിന്നില്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലുള്ള പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പന്‍ അയച്ച വക്കീല്‍ നോട്ടീസിലാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ അറിയിച്ചത്. പരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തണമെന്നും ഇല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.
സ്വപ്ന സുരേഷ് തനിക്ക് ഐഫോണ്‍ നല്‍കിയെന്ന ആരോപണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് രമേശ് ചെന്നിത്തല
