സ്വപ്ന വിവാഹത്തിന് ധരിച്ചിരുന്നത് അഞ്ചു കിലോ​ഗ്രാം സ്വര്‍ണം; വിവാഹ ചിത്രം കോടതിയില്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹത്തിന് ധരിച്ചിരുന്നത് ഏകദേശം അഞ്ചു കിലോ​ഗ്രാം (625 പവന്‍) സ്വര്‍ണമാണെന്ന വാദവുമായി പ്രതിഭാഗം. ശരീരം മുഴുവന്‍ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചുകൊണ്ടുള്ള സ്വപ്ന സുരേഷിന്റെ വിവാഹചിത്രം പ്രതിഭാ​ഗം കോടതിയില്‍ ഹാജരാക്കി.

തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ ഒരു കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതില്‍ അസ്വാഭാവികത ഒന്നും തന്നെ ഇല്ലെന്ന് വാദിക്കാനാണു വിവാഹ ചിത്രം ഹാജരാക്കിയത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

അതേസമയം സ്വപ്ന സുരേഷ് നല്‍കിയ ജാമ്യഹര്‍ജി കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ 15 ദിവസം കസ്റ്റംസിന്‍റെ കസ്റ്റഡിയില്‍ വെച്ച്‌ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടുതല്‍ തെളിവെടുപ്പുകളുടെ ആവശ്യവും ഇല്ല. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് സ്വപ്ന ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

Related posts

Leave a Comment