തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ ഡ്രൈവറെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തതോടെ 2 ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ കുരുക്കു വീണ്ടും മുറുകുന്നു. KERALA കാറോട്ടത്തിൽ കമ്പം; സിനിമയിൽ നിക്ഷേപം: ‘പിടിതരാതെ’ ഫൈസൽ എയർ ഇന്ത്യ സാറ്റ്സിലെ അഴിമതി സംബന്ധിച്ചു കേന്ദ്ര സർക്കാരിനും വിജിലൻസ് കമ്മിഷനും പരാതി നൽകിയതിനെ തുടർന്നാണ് എയർ ഇന്ത്യ ഓഫിസർമാരുടെ സംഘടനാ നേതാവായ എൽ.എസ്. സിബുവിനെ കള്ളക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നത്. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അക്കാലത്താണു സാറ്റ്സിൽ നിയമിക്കപ്പെടുന്നത്. തുടർന്നു 16 വനിതാ ജീവനക്കാരുടെ പേരിൽ വ്യാജ പരാതി സ്വപ്ന നൽകി. ഇതിനെതിരെ സിബു പൊലീസിൽ പരാതിപ്പെട്ടെങ്കിലും ആദ്യ അനുകൂലമായിരുന്നു. എന്നാൽ പിന്നീടു ഹൈക്കോടതിയുടെ നിയന്ത്രണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും സ്വപ്നയെ സഹായിക്കുന്ന നിലപാടായിരുന്നു ഉദ്യോഗസ്ഥർക്ക്. സ്വപ്നയെ ചോദ്യം ചെയ്യാൻ വിളിച്ച ദിവസങ്ങളിൽ ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥനും മുൻ ഡിജിപിയും സ്വപ്നയ്ക്കു വേണ്ടി ക്രൈംബ്രാഞ്ച് ഉന്നതരെ നിരന്തരം ഫോണിൽ വിളിച്ചത് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ഗത്യന്തരമില്ലാതെയാണു കഴിഞ്ഞ ദിവസം സ്വപ്നയെ ഈ കേസിൽ പ്രതിയാക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ സാറ്റ്സിൽ ഇവരുടെ കാലത്തു നടന്ന നിയമനങ്ങളും മറ്റും എൻഐഎ വിശദമായി പരിശോധിക്കുമെന്നാണു സൂചന. അതിനു പുറമേയാണ് ജയഘോഷിനെ ഗൺമാനായി നിയമിച്ചതും നിയമനം നീട്ടി നൽകിയതും കുരുക്കായത്. സ്വർണക്കടത്തിൽ ജയഘോഷിനു പങ്കുണ്ടോയെന്നു കസ്റ്റംസും എൻഐഎയും പരിശോധിച്ചുവരികയാണ്.
സ്വപ്നയും സരിത്തുമായി ജയഘോഷിന് അടുത്ത ബന്ധമുണ്ടായിരുന്നതായും സ്വർണമടങ്ങിയ ബാഗ് കസ്റ്റംസ് പിടിച്ചുവച്ചപ്പോൾ വാങ്ങാൻ പോയ വാഹനത്തിൽ ഇരുവർക്കുമൊപ്പം ജയഘോഷും ഉണ്ടായിരുന്നതായും എൻഐഎ കണ്ടെത്തി.