സ്വന്തം സ്ഥാപനത്തിലെ യുവാവുമായി വീട്ടമ്മ ഒളിച്ചോടിയതായി വ്യാജസന്ദേശം ! മകന്റെ ഗ്രൂപ്പില്‍ സന്ദേശമിട്ടവര്‍ക്കെതിരേ നടപടിയില്ല.

സ്വന്തം സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവാവുമായി വീട്ടമ്മ ഒളിച്ചോടിയതായുള്ള വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടിയില്ല. സ്വന്തം മകനുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് വീട്ടമ്മയ്‌ക്കെതിരേ ഒരു യുവാവ് വ്യാജ സന്ദേശം പോസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് സ്വദേശിനി ഹേമലത സുഹൃത്തിന്റെ യാത്രയയപ്പിന് സമൂഹമാധ്യമത്തിലിട്ട ഫോട്ടോ, ഒളിച്ചോടി എന്ന തരത്തില്‍ വാട്‌സാപ് കൂട്ടായ്മകള്‍ വഴി വ്യാപകമായി പ്രചരിച്ചാണ് അധിക്ഷേപത്തിന് ഇരയായത്. അപവാദ പ്രചാരണം നടത്തിയ ഒരു യുവാവിനെ ഹേമലത തന്നെ കണ്ടെത്തി പൊലീസ് സ്റ്റേഷനില്‍ വച്ച്‌ മാപ്പ് പറയിച്ചു. ചെമ്മട്ടംവയിലില്‍ അക്ഷയ കേന്ദ്രം നടത്തുന്ന വീട്ടമ്മ ഒപ്പം ജോലി ചെയ്തിരുന്ന ഇരുപത്തിനാലുകാരനൊപ്പം ഒളിച്ചോടി എന്നായിരുന്നു വാട്‌സാപ്പിലൂടെ പ്രചരിച്ച സന്ദേശം. ഹേമലത പരാതി നല്‍കിയിട്ടും വ്യക്തിഹത്യ നടത്തിയവരെ പിടികൂടാന്‍ കൃത്യമായ നിയമം ഇല്ലെന്ന് പറഞ്ഞ് ബേക്കല്‍ പൊലീസ് കയ്യൊഴിഞ്ഞു. ഐടി ആക്ടിലെ 66 (എ) സുപ്രീം കോടതി എടുത്തു കളഞ്ഞതും പകരം വകുപ്പ് ഇല്ലാത്തതുമാണ് കേസെടുക്കാന്‍ പൊലീസിനെ പിന്നോട്ടടിക്കുന്നത്. കോടതിയില്‍ പരാതി നല്‍കി കേസുമായി മുന്‍പോട്ട് പോകാനാണ് ഹേമലതയുടെ നീക്കം.

Related posts

Leave a Comment