കോട്ടയം: ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുമ്ബോള്‍ യുവതിയെയും കുഞ്ഞിനെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയെന്ന കേസില്‍ വന്‍ ട്വിസ്റ്റ്.
സംഭവത്തില്‍ പോലീസ് കേസെടുത്ത പ്രതിയുമായി യുവതിയ്ക്ക് പ്രണയമെന്ന് സൂചന.
യുവതിയെയും കുഞ്ഞിനെയും പോലീസ് കണ്ടെത്തിയിരുന്നു. തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വമേധയാ പോയതാണെന്നും യുവതി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസമാണ് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്്.
തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11 നായിരുന്നു സംഭവമെന്നാണ് തിരുമൂലപുരം സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ബൈക്കില്‍ പോകുമ്ബോള്‍ കാര്‍ കുറുകെ നിര്‍ത്തിയാണ് ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പരാതി. എന്നാല്‍ സ്വമേധയാ ഇറങ്ങിപ്പോയതാണെന്നാണ് പൊലീസുകാര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി.
ഇരുവരും മുമ്ബ് പ്രണയത്തലായിരുന്നു എന്നും പോലീസ് പറയുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്തതിനാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷമേ വിട്ടയയ്ക്കു.
ചെങ്ങന്നൂര്‍ സ്വദേശി പ്രിന്റു പ്രസാദിനെതിരെ യുവതിയുടെ ഭര്‍ത്താവ് സന്തോഷാണ് പരാതി നല്‍കിയത്. കാര്‍ യാത്രയ്ക്കിടയില്‍ തന്നെ പോലീസ് യുവതിയെയും അവരുടെ മൂന്ന് വയസ്സുള്ള കുട്ടിയെയും കണ്ടെത്തുകയായിരുന്നു.