സ്വകാര്യ ആശുപത്രികള്‍ക്ക് നിരക്ക് നിശ്ചയിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്; ചികിത്സാ നിരക്ക് ഇങ്ങനെ

കൊച്ചി: കൊവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികള്‍ക്ക് നിരക്ക് നിശ്ചയിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്ത് പലയിടത്തും കൊള്ളനിരക്ക് ഈടാക്കുന്ന പശ്ചാത്തലത്തിലാണ് ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ചത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും, നഴ്സിങ് ഹോമുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

ജനറല്‍ വാര്‍ഡിന് പ്രതിദിനം 2645 രൂപയേ ഒരു രോഗിക്ക് ഈടാക്കാന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. അത് 2910 രൂപ വരെ പരമാവധി പോകാം. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഇതില്‍ ഉള്‍പ്പെടും. കൂടുതല്‍ നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ചികിത്സാ നിരക്ക് ചുവടെ

ജനറല്‍ വാര്‍ഡില്‍ ഒരു ദിവസത്തേക്ക് 2645

NABH അക്രഡിറ്റഡ് – 2910

എച്ച്‌ ഡി യു. – സാധാരണ ആശുപത്രികളില്‍ 3795

NABH അക്രഡിറ്റഡ് – 4175

ഐ സി യു – 7800
NABH അക്രഡിറ്റഡ് – 8580

ഐ സി യു വിത്ത്
വെന്‍്റിലേറ്റര്‍ – 13800

NABH അക്രഡിറ്റഡ് – 15180

ചികിത്സ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ അപ്പീല്‍ അതോറിറ്റി രൂപീകരിക്കും. അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്ക് ഈടാക്കിയ അധിക തുകയുടെ പത്ത് ഇരട്ടി പിഴ ചുമത്തും. ഓക്സിമീറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ക്കും അധിക തുക ഈടാക്കരുത്.സര്‍ക്കാരിന്‍റെ ഈ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് കോടതി പറഞ്ഞു.

ബംഗളൂരുവില്‍ മൃത​േദഹങ്ങളുടെ നീണ്ടനിര; കരിങ്കല്‍ ക്വാറി ശ്​മ​ശാനമാക്കി മാറ്റി അധികൃതര്‍

Related posts

Leave a Comment