ആരാധകലക്ഷങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന ജര്‍മനി സ്പെയിന്‍ പോരാട്ടം ആവേശകരമായ സമനിലയില്‍ പിരിഞ്ഞു.
അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ഇന്ന് വെളുപ്പിന് നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
ആക്രമണവും പ്രത്യാക്രമണവും പരസ്പരം പോരാടിയ മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം ആദ്യ ഗോള്‍ നേടിയത് സ്പെയിനായിരുന്നു.
ഒരു ഘട്ടത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന ജര്‍മനി അവസാന മിനിറ്റുകളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് സമനില പിടിച്ചെടുക്കുകയായിരുന്നു