ന്യൂഡല്‍ഹി: ഡെല്‍റ്റാ കൊവിഡ് വകഭേദത്തെ ചെറുക്കാന്‍ സ്‌പുട്നിക് വി വാക്‌സിന്‍ ഫലപ്രദമാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് വകഭേദത്തെ ചെറുക്കാന്‍ മറ്റ് ഏത് വാക്‌സിനെക്കാളും ഫലപ്രദമാണ് സ്‌പുട്നിക് വി. 67 രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്‌സിന് കൊവിഡിനെതിരെ 91.6 ശതമാനം ഫലപ്രാപ്‌തിയുണ്ടെന്നും കമ്ബനി പറയുന്നു. അതേസമയം സ്പുട്‌നിക് -5 വാക്സിന് ഉടന്‍ കേരളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ കീഴിലുള്ള കേരളത്തിലെയും മഹാരാഷ്ട്രയിലെയും ആശുപത്രികള്‍ വഴി വാക്‌സിന്‍ വിതരണം ചെയ്യാനാണ് തീരുമാനം. ഇന്ത്യയില്‍ സ്പുട്നിക് വാക്‌സിന്‍ നിര്‍മ്മിക്കുന്ന പ്രമുഖ മരുന്ന് കമ്ബനിയായ ഡോ. റെഡ്ഡീസ് ലാബുമായി പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഇക്കാര്യത്തില്‍ ധാരണയായി. സ്പുട്‌നിക് -5 വാക്‌സിനേഷന്‍ ആരംഭിക്കുന്നതിനായി നൂറ് കണക്കിന് ജീവനക്കാരെ പരിശീലിപ്പിച്ചതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ അറിയിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലും മഹാരാഷ്ട്രയിലെ കോലാപൂരിലെ ആശുപത്രിയിലും സ്പുട്‌നിക് വാക്സിന് ഉടന്‍ ലഭ്യമാക്കും.
സ്പുട്നിക് -5 വാക്സിന് ഉടന്‍ കേരളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്
