ദിലീപും കാവ്യ മാധവനും അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ്.
കാവ്യ മാധവന് വിവാഹിതയാകും മുമ്പ് ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള ഗോസിപ്പ് ദിലീപും കാവ്യ മാധവനും പ്രണയത്തിലാണ് ഉടന്‍ വിവാഹിതരാകും എന്നാണ്.
മഞ്ജുവിനെ ദിലീപ് വിവാഹം ചെയ്ത് ഒരു കുഞ്ഞ് പിറന്നശേഷവും നിരന്തരമായി ഇത്തരം ഗോസിപ്പുകള്‍ വരാറുണ്ടായിരുന്നു. കാവ്യ മാധവന് നിഷാല്‍ ചന്ദ്രയെ വിവാഹം ചെയ്ത ശേഷം ഇത്തരം ഗോസിപ്പുകള്‍ വരുന്നത് നിന്നു.
പിന്നീട് കാവ്യ മാധവന് വിവാഹമോചിതയായതോടെ ദിലീപ്-കാവ്യ പ്രണയം വീണ്ടും ഗോസിപ്പകളില്‍ നിറയുകയായിരുന്നു. നിഷാല്‍ ചന്ദ്രയുമായി പിരിഞ്ഞ ശേഷമാണ് ഗോസിപ്പുകള്‍ സത്യമായി എന്നപോലെ ദിലീപും കാവ്യ മാധവനും 2016ല്‍ വളരെ ചെറിയ ചടങ്ങില്‍ വെച്ച് വിവാഹിതരായത്.
താന്‍ കാരണം ഏറ്റവും കൂടുതല്‍ ഗോസിപ്പുകള്‍ കേട്ട നടിയാണ് കാവ്യയെന്നും അതിനാലാണ് കാവ്യയെ തന്നെ ജീവിത സഖിയാക്കാമെന്ന് തീരുമാനിച്ചത് എന്നുമാണ് ദിലീപ് വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി പറഞ്ഞത്.
ഇപ്പോഴും ഇരുവരും ഒരുമിച്ച് തൊണ്ണൂറുകളിലും രണ്ടായിരത്തിലും ചെയ്ത് തിയേറ്ററുകളിലെത്തിച്ച സിനിമകളെല്ലാം വലിയ ഹിറ്റാണ്.
വിവാഹം കഴിഞ്ഞ് ആറ് വര്‍ഷം പിന്നിടുമ്പോള്‍ ഇരുവര്‍ക്കും മഹാലക്ഷ്മിയെന്നൊരു മകളുണ്ട്.
മഞ്ജുവുമായുള്ള ബന്ധത്തില്‍ ദിലീപിന് പിറന്ന മകള്‍ മീനാക്ഷിയും ദിലീപിനൊപ്പമാണ് താമസം.
വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാവ്യ മാധവന് കുടുംബ ജീവിതത്തിനാണ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത്.
സജി നന്ത്യാട്ടിന്റെ മകന് ജിമ്മിയുടെ വിവാഹത്തിനാണ് താരദമ്ബതികള്‍ ഒന്നിച്ചെത്തിയത്.
സാറയാണ് ജിമ്മിയുടെ വധു. ഉണ്ണി മുകുന്ദന്, വിജയ് ബാബു, ദിലീപിന്റെ അനുജനും സംവിധായകനുമായ അനൂപ് പദ്മനാഭന് എന്നിവരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
പള്ളിയില്‍ വെച്ചു നടന്ന ചടങ്ങില്‍ വിജയ് ബാബു, ലിസ്റ്റിന് സ്റ്റീഫന്‍, ആല്വിന് ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. ദിലീപിന്റേയും കാവ്യയുടേയും കപ്പിള്‍ ഫോട്ടോ വൈറലായതോടെ നിരവധി ആരാധകര്‍ കമന്റുമായി എത്തി.