സ്ഥാനമേറ്റതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച്‌ പഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമേറ്റതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റായ ടി വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇന്നലെയാണ് ടി വിജിത്ത് പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റത്. സംവരണ പഞ്ചായത്താണ് തേഞ്ഞിപ്പാലം.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. രാവിലെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം ചേളാരി സ്വകാര്യശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോവുകയായിരുന്നു.

തേഞ്ഞിപ്പലം ആലുങ്ങല്‍ സ്വദേശിയാണ് ടി വിജിത്ത്. സംവരണ പഞ്ചായത്തായ തേഞ്ഞിപ്പാലത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി(ജനറല്‍) സംവരണമാണ്. തേഞ്ഞിപ്പാലം പഞ്ചായത്ത് 11-ാം വാര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായാണ് ടി.വിജിത്ത് വിജയിച്ചത്.

Related posts

Leave a Comment