ഇസ്ലാമിക നിയമപ്രകാരം ഒരു പുരുഷന് നാല് സ്ത്രീകളെ വരെ ഭാര്യമാരാക്കാം. എന്നാല്‍ ഈ നിയമത്തിന് ബദല്‍ നിയമവുമായി എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. രാജ്യത്ത് ഇനി സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടം പോലെ എത്രവേണമെങ്കിലും വിവാഹം കഴിക്കാം. സ്ത്രീകള്‍ക്ക് ഒന്നിലധികം പേരെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കി നിയമം പൊളിച്ചെഴുതാന്‍ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക. ഇതടക്കം വിവാഹ സങ്കല്‍പ്പങ്ങളില്‍ വന്‍ പൊളിച്ചെഴുത്താണ് നിയമം വഴി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.
എന്തായാലും ഇത് ദക്ഷിണാഫ്രിക്കയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ യാഥാസ്ഥിതികരേയും ചില മതക്കാരേയും ഇത് പ്രകോപിപ്പിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ബിസിനസുകാരനും നാലു ഭാര്യമാരുമുള്ള മുസാ മസ്ലീക്ക് ആണ് ആദ്യം എതിര്‍പ്പുമായി രംഗത്ത് എത്തിയത്. ആഫ്രിക്കന്‍ സംസ്‌ക്കാരത്തെ തന്നെ ഇത് നശിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത്തരം കുടുംബത്തില്‍ പിറക്കുന്ന കുട്ടികളുടെ ഐഡന്റിറ്റി എന്തായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.
ആഫ്രിക്കയിലെ പ്രതിപക്ഷ പാര്‍ട്ടിയായ ആഫ്രിക്കന്‍ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് കെന്നത്ത് മിഷോയും ഇതിനെതിരെ രംഗത്തെത്തി. ഈ നിയമം നടപ്പിലായാല്‍ അത് സമൂഹത്തെ നശിപ്പിക്കുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം നിയമത്തെ അനുകൂലിച്ചും സ്ത്രീകള്‍ക്കും തുല്യ നീതി നല്‍കണമെന്ന് വാദിച്ച് പുരോഗമന വാദികളും രംഗത്തെത്തിയിട്ടുണ്ട്. സിംബാവേയിലും മറ്റും പോളി ആന്‍ഡ്രി നിലവിലുണ്ടെന്നും ഒന്നിലധികം പുരുഷന്മാരെ വിവാഹം ചെയ്ത് അവിടെ സ്ത്രീകള്‍ സുഖമായി ജീവിക്കുന്നുണ്ടെന്നും പ്രൊഫസര്‍ കോളിസ് മച്ചോക് അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ക്ക് ഒന്നിലധികം പേരെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കി നിയമം പൊളിച്ചെഴുതാന്‍ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക.
