പത്തനംതിട്ട: റാന്നിയില്‍ സ്‌കൂളില്‍ വീണ് പരിക്കേറ്റ അഞ്ചര വയസ്സുകാരന്‍ ചികിത്സയിലിരിക്കേ മരിച്ചു.
പ്ലാങ്കമണ്‍ ഗവ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആരോണ്‍ വി.വര്‍ഗീസ് ആണ് മരിച്ചത്. വീഴ്ചയില്‍ കുട്ടിയുടെ കൈക്കുഴ തെറ്റിയിരുന്നു.
അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാര്യത്തില്‍ വ്യക്തത വരൂവെന്ന് പോലീസ് വ്യക്തമാക്കി.