സ്കറിയ തോമസ് എന്തിന് ഇങ്ങനെ പറഞ്ഞുവെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം; ഇടതു നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ അനൂപ് ജേക്കബ്

പിറവം: ഇടതു നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ അനൂപ് ജേക്കബ്. ഇപ്പോള്‍ യുഡിഎഫിലാണ്. സീറ്റ് ചര്‍ച്ചകള്‍ നടക്കുകയാണെന്നും അനൂപ് വ്യക്തമാക്കി. സ്കറിയ തോമസ് എന്തിന് ഇങ്ങനെ പറഞ്ഞുവെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നും അനൂപ് ജേക്കബ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഇടതുമുന്നണിയിലേക്ക് എന്ന വാര്‍ത്തയിലാണ് അനൂപിന്റെ പ്രതികരണം. യാക്കോബായ സഭയിടപ്പെട്ട് ചര്‍ച്ചകള്‍ നടന്നതായി സ്ഥിരീകരിച്ച സ്കറിയ തോമസ് രംഗത്തെത്തിയിരുന്നു. ഇടതുമുന്നണിക്ക് കീഴില്‍ കേരള കോണ്‍ഗ്രസുകളുടെ ഐക്യമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment