മോശം കമൻറ് ഇട്ട ആൾക്ക് കുറിക്കുകൊള്ളുന്ന മറുപടി കൊടുത്ത് അശ്വതി ശ്രീകാന്ത്. നർത്തകി, അവതാരിക, സാഹിത്യകാരി തുടങ്ങി എല്ലാ മേഖലയിലും തൻറെ വ്യക്തിമുദ്രപതിപ്പിച്ച മഹിളാരത്നം ആണ് അശ്വതി ശ്രീകാന്ത്. പല നടിമാർക്കും എതിരെ സൈബർ ആക്രമണങ്ങളും മോശം lകമൻറ് ഇടുന്ന പ്രവണതകളും കൂടിവരികയാണ് ഈ കാലത്ത്.നടി ശാലു കുര്യൻ, മഞ്ജു സുനിച്ചൻ അടക്കമുള്ള നടിമാർക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അശ്വതി ശ്രീകാന്ത് തൻറെ പ്രൊഫൈൽ ഫോട്ടോ മാറ്റി പുതിയ ഒരു ഫോട്ടോ ഇട്ടപ്പോൾ അതിൻറെഅടിയിൽ വന്ന മോശപ്പെട്ട ഒരു കമൻറ് ആണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.
തൻറെ സ്വകാര്യ അവയവത്തെ വർണ്ണിച്ച് ഉള്ള കമൻറ് മറുപടിയായി അശ്വതി കുറിച്ചത് ഇങ്ങനെ. സൂപ്പർ ആവണമല്ലോ അല്ലല്ലോ ഒരു കുഞ്ഞിന് രണ്ടുകൊല്ലം പാലൂട്ടാൻ ഉള്ളതാണ് ജീവൻ ഒറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടെത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്. ഈ മറുപടി ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. അശ്വതിക്ക് പിന്തുണയുമായി ധാരാളമാളുകൾ രംഗത്തെത്തിക്കഴിഞ്ഞു. യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്ന പല ടെലിവിഷൻ പരമ്പരകളിലും അതിലെ നടിമാർക്ക് നേരെ ഇതുപോലുള്ള മോശം കമൻറുകൾ വരാറുണ്ട്.
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മഞ്ജു സുനിച്ചൻ
അഭിനയിക്കുന്ന അളിയൻസ് എന്ന പരമ്പര യൂട്യൂബിൽ അപ്ലോഡ് ചെയ്തപ്പോൾ ഇതുപോലെ മോശം കമൻറ് ഒരാൾ ഇട്ടിരുന്നു. മൂത്രപ്പുര സാഹിത്യം ഇപ്പോൾ സമൂഹം മാധ്യമങ്ങളിലും പടർന്നുപിടിക്കുന്ന ഒരു വൈറസ് ആയി മാറി കഴിഞ്ഞു എന്നാണ് ഒരു പ്രവാസി മലയാളി ഈ വിഷയത്തിൽ നേരത്തെ പ്രതികരിച്ചത്. തികച്ചും ലൈംഗിക ദാരിദ്ര്യവും ജീർണതയും പിടിച്ച ഇതുപോലെയുള്ള സൈബർ ഞരമ്പ് രോഗികളെ നിയമപരമായി തന്നെ നേരിടാമെന്നാണ് ആരാധകരുടെ കമൻറുകൾ…..