കൊച്ചി: സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എം.പിയെ കോടതി കുറ്റവിമുക്തനാക്കി. ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐയുടെ റിപ്പോര്‍ട്ട് സിജെഎം കോടതി അംഗീകരിക്കുകയായിരുന്നു.
റിപ്പോര്‍ട്ട് തള്ളണമെന്ന പരാതിക്കാരിയുടെ കോടതി അംഗീകരിച്ചില്ല.
റിപ്പോര്‍ട്ട് തള്ളണമെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതിക്കാരി അന്വേഷണ ഏജന്‍സിക്കു മുമ്ബാകെ തെളിവു നല്‍കാന്‍ തയ്യാറായില്ലെന്നും ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടി.
എംഎല്‍എ ഹോസ്റ്റലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എ ഹോസ്റ്റലില്‍ അടക്കം സിബിഐ പരിശോധന നടത്തിയിരുന്നു. ഹൈബിയെ ചോദ്യം ചെയ്തിരുന്നു.
നേരത്തെ ഉമ്മന്‍ ചാണ്ടിക്കെതിരെ പരാതിക്കാരിയുടെ ആരോപണത്തില്‍ അന്വേഷണം നടത്തിയ സിബിഐ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുള്‍പ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിക്കാരിയുടെ എതിര്‍പ്പ് അവഗണിച്ച് കോടതി സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നു.
സോളാര്‍ പീഡനവുമായി ബന്ധപ്പെട്ട് അഞ്ച് പരാതികളാണ് പരാതിക്കാരി ഉന്നയിച്ചത്.