പത്തനാപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ സോളാര്‍ പീഡന പരാതിക്കേസിനു പിന്നിലെ ഗൂഢാലോചനയില്‍ കെ.ബി ഗണേഷ്‌കുമാര്‍
എംഎല്‍എയ്ക്കു പങ്കുണ്ടെന്ന സിബിഐ റിപ്പോര്‍ട്ടിനു പിന്നാലെ പത്തനാപുരത്തെ എംഎല്‍എ ഓഫീസിലേക്ക് യുഡിഎഫിന്റെ പ്രതിഷേധ മാര്‍ച്ച്.
ഗണേഷ്‌കുമാര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മാര്‍ച്ച് ഓഫീസിനു മുന്നില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു തടഞ്ഞു.
ഒരു ഘട്ടത്തില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. പ്രതിഷേധ മാര്‍ച്ച് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.
സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കിയതിനു പിന്നില്‍ വലിയ ക്രിമിനല്‍ ഗൂഢാലോചന നടന്നിരുന്നുവെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
സോളര്‍ സാമ്ബത്തിക തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടെന്ന ആരോപണവും സിബിഐ തള്ളിക്കളഞ്ഞിരുന്നു. പരാതിക്കാരി മുന്ന് കോടി രൂപ കൈമാറിയെന്ന ആരോപണം വ്യാജമാണെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടുകള്‍ കോടതി അംഗീകരിച്ചിരുന്നു.