സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ല്‍ ഇനി വിദേശഉത്പന്നങ്ങള്‍ ഇല്ല; വിലക്കുമായി കേന്ദ്രം

ന്യൂ​ഡ​ല്‍​ഹി: സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ല്‍ വിദേശഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രം. ഈ ​നി​ര്‍​ദേശം രാ​ജ്യ​ത്തെ 4,000 സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ല്‍ ന​ല്‍​കി​യ​താ​യി വാ​ര്‍​ത്ത ഏ​ജ​ന്‍​സി​യാ​യ റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ര്‍​ട്ട് ചെയ്തു. വി​ദേ​ശ മ​ദ്യ​ത്തി​നു​ള്‍​പ്പ​ടെ ഈ ​നി​രോ​ധ​നം ഏ​ര്‍​പ്പ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഏ​തെ​ല്ലാം വി​ദേ​ശ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കാ​ണ് നി​രോ​ധ​നം എ​ന്ന​ത് ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നി​ല്ല.

അതേസമയം ക​ര, വ്യോ​മ, നാ​വി​ക സേ​ന​ക​ളു​മാ​യി ഈ ​വി​ഷ​യം ച​ര്‍​ച്ച ചെ​യ്തി​ട്ടു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഹ്വാ​ന​ത്തെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ ഈ ​നി​ര്‍​ദേ​ശ​ത്തോ​ട് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​ദ്യ​വും പ​ട്ടി​ക​യി​ലു​ണ്ടാ​കാ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Related posts

Leave a Comment