സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടു​ത്തം: ബി​ജെ​പി പ​റ​ഞ്ഞ​ത് നൂ​റു​ശ​ത​മാ​നം സ​ത്യ​മെ​ന്ന് തെ​ളി​ഞ്ഞു ; ഫ​യ​ലു​ക​ള്‍ സ​ര്‍​ക്കാ​ര്‍ അ​റി​ഞ്ഞാ​ണ് ക​ത്തി​ച്ച​തെന്ന് കെ സുരേന്ദ്രന്‍

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടു​ത്തം സ​ര്‍​ക്കാ​ര്‍ അ​റി​ഞ്ഞു​ത​ന്നെ​യെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ ബി​ജെ​പി. തീ​പി​ടു​ത്തം ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് മൂ​ല​മ​ല്ലെ​ന്ന ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടി​ന് പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.

ബി​ജെ​പി പ​റ​ഞ്ഞ​ത് നൂ​റു​ശ​ത​മാ​നം സ​ത്യ​മെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഫ​യ​ലു​ക​ള്‍ ക​ത്തി​ച്ച​തു​ത​ന്നെ. സ​ര്‍​ക്കാ​ര്‍ അ​റി​ഞ്ഞാ​ണ് ക​ത്തി​ച്ച​ത്.

ര​ണ്ട് അ​ന്വേ​ഷ​ണ സ​മി​തി​ക​ളും അ​ട്ടി​മ​റി സ​മി​തി​ക​ളാ​ണെ​ന്നു​ള്ള ബി​ജെ​പി ആ​രോ​പ​ണ​വും സ​ത്യ​മാ​യി. ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​നി മു​ഖ്യ​മ​ന്ത്രി​യാ​ണ് സ​ത്യം തു​റ​ന്നു​പ​റ​യേ​ണ്ട​തെ​ന്നും കെ.​സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment