സെമിനാരി വിദ്യാര്‍ഥികള്‍ക്ക് പ്രകൃതിവിരുദ്ധ പീഡനം: വികാരിക്ക് 18 വര്‍ഷം തടവ്

കൊല്ലം: പള്ളി സെമിനാരിയില്‍ വൈദികപഠനത്തിനെത്തിയ നാല് വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധപീഡനത്തിനും ലൈംഗിക ആക്രമണത്തിനും വിധേയരാക്കിയ കേസില്‍ വികാരിക്ക് 18 വര്‍ഷം കഠിനതടവ്.

 

കൊല്ലം േകാട്ടാത്തല സെന്‍റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളത്തിനാണ് പോക്സോ നിയമപ്രകാരം മൂന്ന് കേസുകളിലായി അഞ്ചുവര്‍ഷം വീതവും ഒരു കേസില്‍ മൂന്ന് വര്‍ഷവും ഉള്‍പ്പടെ 18 വര്‍ഷത്തെ കഠിനതടവും ഓരോ ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.

പിഴത്തുക നഷ്ടപരിഹാരമായി വിദ്യാര്‍ഥികള്‍ക്ക് നല്‍കാനും ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി (പോക്സോ) കെ.എന്‍. സുജിത്താണ് വിധി പ്രഖ്യാപിച്ചത്.

2016ല്‍ കൊട്ടാരക്കര തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരിയിലെ വൈദികനായിരുന്നു. ചെന്നൈ ആസ്ഥാനമായ എസ്.ഡി.എം സന്യാസി സമൂഹത്തിലെ അംഗമായിരുന്നു. തിരുവനന്തപുരം ശിശുസംരക്ഷണസമിതിയില്‍ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുത്തൂര്‍ പൊലീസ് അന്വേഷണം നടത്തി ഇന്‍സ്പെക്ടര്‍ ഷെനു തോമസ് കുറ്റപത്രം നല്‍കി.

അന്വേഷണവേളയില്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് ചെന്നൈയില്‍നിന്നാണ് പിടികൂടിയത്.

Related posts

Leave a Comment