ചെന്നൈ: അധികൃത സ്വത്ത് കേസില്‍ ഇ.ഡി അറസ്റ്റു ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യം കോടതി തള്ളി.
റിമാന്‍ഡ് ചെയ്യണമെന്ന് ഇന്നലെ അപേക്ഷ നല്‍കിയ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടാന്‍ കഴിയില്ലെന്ന് ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി.
അതേസമയം, ജാമ്യം അനുവദിക്കണമെന്നും ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി കാവേരി ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്നും സെന്തിലും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഹൃദയ ധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ ഉണ്ടെന്നും അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നുമാണ് ബാലാജി ഓമണ്ടൂരാറിലെ സര്‍ക്കാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതരുടെ വാദം. സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ
അതേസമയം, സെന്തിലിന് കോടികളുടെ അനധികൃത സ്വത്ത് ഉണ്ടെന്നും 25 കോടി രുപയുടെ ബിനാമി സ്വത്ത് കണ്ടെത്തിയെന്നും ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ബന്ധുവിന്റെ പേരില്‍ വാങ്ങിയ സ്വത്തുക്കള്‍ക്ക് പണം മുടക്കിയത് സെന്തില്‍ ആണെന്നാണ് ഇ.ഡിയുടെ വാദം. മന്ത്രിയുടെ അക്കൗണ്ടിലുള്ള ഒന്നര കോടിയും ഭാര്യയുടെ അക്കൗണ്ടിലുള്ള 25 കോടി രൂപയും ആദായ നികുതി വകുപ്പിന്റെ കണക്കില്‍ പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, സെന്തില്‍ ബാലാജിയോട് ഇ.ഡി മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കണ്ണദാസന്‍ പറഞ്ഞു. നെഞ്ചുവേദന അനുഭവപ്പെട്ടുവെന്ന് അറിയിച്ചതിനു ശേഷം ചോദ്യം ചെയ്യല്‍ തുടര്‍ന്നു.
ഇതിനിടെ കുഴഞ്ഞുവീണു. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി സെന്തിലിനെ വലിച്ചിഴച്ചാണ് പുറത്തേക്ക് കൊണ്ടുവന്നത്. ഇതിനിടെ ചെവിക്ക് പിന്നിലും തലയിലും പരിക്കേറ്റു.
മന്ത്രിക്ക് നേരെ ക്രൂരമായ ഉപദ്രവം ഉണ്ടായെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം പറയുന്നൂ. മന്ത്രിക്ക് നേരെ മനുഷ്യാവകാശ ലംഘനമുണ്ടായി എന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.