സെന്തില്‍ ബാലാജിയുടെ അറസ്റ്റ്; ഭിന്ന വിധിയുമായി മദ്രാസ് ഹൈക്കോടതി; കേസ് ഇനി വിശാല ബെഞ്ച് പരിഗണിക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) അറസ്റ്റ് െചയ്ത മന്ത്രി സെന്തില്‍ ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ ഭിന്ന വിധി.

സെന്തില്‍ ബാലാജിയെ വിട്ടയക്കണമെന്ന് ഡിവിഷന്‍ ബെഞ്ചിലെ ഒരു ജഡ്ജി വിധി പ്രസ്താവിച്ചപ്പോള്‍ രണ്ടാമത്തെ ജഡ്ജി വിയോജിച്ചു. ഭിന്ന വിധിയെത്തുടര്‍ന്ന് കേസ് ഇനി വിശാല ബെഞ്ച് പരിഗണിക്കും.

സെന്തില്‍ ബാലാജിയെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് ഭാര്യ ഹര്‍ജി നല്‍കിയത്.

ഭാര്യയുടെ ആക്ഷേപത്തില്‍ കഴമ്ബുണ്ടെന്നു കണ്ടെത്തിയ ജസ്റ്റിസ് നിഷ ബാബു സെന്തില്‍ ബാലാജിയെ വിട്ടയയ്ക്കണമെന്ന് ഉത്തരവിട്ടു.

എന്നാല്‍ ബെഞ്ചിലെ രണ്ടാമത്തെ അംഗമായ ജസ്റ്റിസ് ഡി ഭാരത ചക്രവര്‍ത്തി ഇതിനോടു വിയോജിച്ചു.

ഹര്‍ജി തുടര്‍ നടപടികള്‍ക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു സമര്‍പ്പിക്കാന്‍ രണ്ടംഗ ബെഞ്ച് രജിസ്ട്രിക്കു നിര്‍ദേശം നല്‍കി.

Related posts

Leave a Comment