‘സൂര്യന്‍ ഉയിര്‍ത്തെഴുന്നേറ്റു’ ; പുതുവര്‍ഷത്തെ വരവേറ്റ് പ്രധാനമന്ത്രിയുടെ കവിത

ഡല്‍ഹി : പുതുവര്‍ഷത്തെ സ്വന്തം കവിത കൊണ്ട് വരവേറ്റ് പ്രധാനമന്ത്രി. സൂര്യന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നു തുടങ്ങുന്ന കവിത നരേന്ദ്രമോദിയുടെ ശബ്ദത്തില്‍ തന്നെയാണുള്ളത്. മൈ ഗവണ്‍മെന്റ് ഇന്ത്യ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ കവിത പോസ്റ്റ് ചെയ്തിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിട്ട വെല്ലുവിളികളും പ്രതിസന്ധികളും പ്രശ്‌നപരിഹാരങ്ങളുമെല്ലാം കവിതയില്‍ ഇടംപിടിച്ചിട്ടുണ്ട്. വെല്ലുവിളികളെ മറികടന്ന് പുരോഗതിയിലേക്ക് കുതിക്കുമെന്നും കവിതയില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.

പ്രധാനമന്ത്രി ഇന്ത്യാക്കാര്‍ക്ക് പുതുവല്‍സരാശംസകള്‍ നേര്‍ന്നു. പുതു വര്‍ഷം നല്ല ആരോഗ്യവും സന്തോഷവും സമൃദ്ധിയും കൈവരിക്കട്ടെ എന്നും, പ്രത്യാശയും ക്ഷേമവും ഉണ്ടാകട്ടെയെന്നും നരേന്ദ്രമോദി പുതുവല്‍സര ദിനാശംസകളില്‍ കുറിച്ചു.

Related posts

Leave a Comment