‘സുരേഷിനെ തുമ്പിക്കൈയിൽ ചുഴറ്റിയെറിഞ്ഞു’; മൂന്നാറിൽ ഓട്ടോറിക്ഷ തകർത്ത് കാട്ടാന; ഡ്രൈവറെ എറിഞ്ഞുകൊന്നു; രണ്ട് പേർക്ക് പരിക്ക്

മൂന്നാർ: കന്നിമലയില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടു. കന്നിമല എസ്റ്റേറ്റിൽ ടോപ് ഡിവിഷനിൽ സുരേഷ് കുമാർ (മണി 46) ആണ് മരിച്ചത്.

യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ കുത്തിമറിച്ചിട്ട ആന ഡ്രൈവർ സുരേഷ് കുമാറിനെ തുമ്പിക്കൈയിൽ ചുഴറ്റിയെറിയുകയായിരുന്നു.

രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.മൂന്നാർ പെരിയവര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് സുരേഷ് കുമാർ.

ഇന്നലെ രാത്രി 10 മണിയോടെ കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപമാണ് സംഭവം.

മൂന്നാറിൽ നിന്നു കന്നിമലയിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ആനയുടെ മുന്നിൽ പെടുകയായിരുന്നു.

ഓട്ടോ ആന കുത്തിമറിച്ചിട്ടപ്പോൾ സുരേഷ് ആനയുടെ കാലിനടുത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

സുരേഷ് കുമാറിനെ ആന തുമ്പിക്കൈയിലെടുത്ത് എറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Related posts

Leave a Comment