സുരക്ഷിത നിക്ഷേപമായി വാങ്ങിക്കൂട്ടുന്നു; കൈപൊള്ളിച്ച് ‘പൊന്നു’വില കുതിച്ചുയരുന്നു

കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും വര്‍ധനവ്. ഗ്രാമിന് ഇന്ന് 30 രൂപയും പവന് 240 രൂപയും ഉയര്‍ന്നു. ഇതോടെ ഗ്രാമിന് 4,765 രൂപയായി. പവന് ഇന്ന് 38,120 രൂപയായി. ഇന്നലെ പവന് 37,880 രൂപയായിരുന്നു

കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്റ് ഉയരുന്നതാണ് വിലവര്‍ധനയ്ക്കുകാരണം.

യുഎസ്-ചൈന തര്‍ക്കം രൂക്ഷമായതും സ്വര്‍ണ വിപണിയില്‍ പ്രതിഫലിച്ചു. അന്താരാഷ്ട്ര വിപണിയില്‍ 2011നുശേഷം ഇതാദ്യമായി ഒരു ട്രോയ് ഔണ്‍സിന് 1,900 ഡോളര്‍ കടന്നു

Related posts

Leave a Comment