ന്യൂസിലാന്റില്‍ സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ തീരദേശ മേഖലയില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് ആളുകളെ സുരക്ഷയുടെ ഭാഗമായി സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. പ്രദേശത്ത് ശക്തമായ ഭൂചലനം അനുഭവഭപ്പെട്ടതിന് പിന്നാലെയാണ് സുനാമി സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ക്ക് ഭരണകൂടം നിര്‍ദേശം നല്‍കിയത്.10 അടി ഉയരത്തിലാണ് ഇവിടെ തിരമാലകള്‍ അടിക്കുന്നത്. റിക്ടര്‍ സ്കെയിലില്‍ 8.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ ബീച്ചിലേക്ക് പോകരുതെന്നും ജലാശയവുമായി ബന്ധപ്പെട്ട വിനോദത്തില്‍ ഏര്‍പ്പെടരുതെന്നും നിര്‍ദേശമുണ്ട്അതേസമയം, ചില തീരങ്ങളില്‍ അപകടകരമായ സുനാമി തരംഗങ്ങള്‍ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ജപ്പാന്, റഷ്യ, മെക്സിക്കോ, തെക്കേ അമേരിക്ക, തുടങ്ങിയ പ്രദേശങ്ങളുടെ തീരങ്ങളില്‍ ചെറിയ തോതില്‍ തീരമാലകള് രൂപപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ന്യൂസിലാന്റ് തീരത്തു നിന്ന് 1000കിലോമീറ്റര്‍ ചുറ്റളവിലാണ് ശക്തമായ ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ അറിയിച്ചു.
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...