കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായ വിജിലന്‍സ് അന്വേഷണത്തിന് പിന്നില്‍ മുന്സഹയാത്രികനായ കോണ്‍ഗ്രസ് പ്രവര്ത്തകന് പ്രശാന്ത് ബാബു.
സുധാകരനെതിരെ 2021ലാണ് പരാതി നല്‍കിയത്. ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 32 കോടി രുപയുടെ അഴിമതി നടത്തിയെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
വിജിലന്‍സ് എസ്.പിക്കാണ് പരാതി നല്‍കിയതെന്നും മൊഴി നല്കാന് തന്നെ വിളിപ്പിച്ചിട്ടുണ്ടെന്നും നാളെ മൊഴി നല്‍കുമെന്നും എല്ലാ കാര്യങ്ങളും കൃത്യമായി അറിയിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു.
സുധാകരന് പല വീക്ക്നെസ്സുകളുണ്ട്. അതെല്ലാം ഞാന്‍ പറയുന്നില്ല. പണം ഒരു പ്രധാന വീക്ക്നെസ്സാണ്.
കെ.സുധാകരന്റെ ഭാര്യ സ്മിത സുധാകരന്റെ ശമ്ബള വിവരങ്ങള്‍ തേടി വിജിലന്‍സ് മുന്‍പ് അവര്‍ പഠിപ്പിച്ചിരുന്ന കാടാച്ചിറ ഹൈസ്കൂള്‍ പ്രിന്‍സിപ്പലിന് നോട്ടീസ് നല്‍കിയതോടെയാണ് വിജിലന്‍സ് അന്വേഷണ വിവരം പുറത്തുവന്നത്.
വനംമന്ത്രിയായ ശേഷം സുധാകരന് നിരന്തരം അഴിമതി നടത്തിയെന്ന് പ്രശാന്ത് ബാബു പറഞ്ഞു. അന്ന് അക്കാര്യം മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയെ അറിയിച്ചിരുന്നു.
താന്‍ കണ്ണുര്‍ കോര്പറേഷന് കൗണ്‍സിലറായിരിക്കേ 175 കോടിയുടെ ഒരു അഴിമതി പദ്ധതിയുമായി സുധാകരന് വന്നിരുന്നു. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിക്കുകയായിരുന്നു പദ്ധതി.
എന്നാല്‍ തട്ടിപ്പാണെന്ന് അറിഞ്ഞതോടെ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനടക്കം പരാതി നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിയായിരുന്ന ജയകുമാര്‍ അേന്വഷണത്തിന് ഉത്തരവിട്ടിരുന്നു. കണ്‍സ്ട്രക്ഷന്‍ രംഗത്ത് മാത്രം പ്രവര്‍ത്തിച്ചിരുന്ന ഒരു കമ്ബനിയെ ആണ് പദ്ധതിക്ക് കൊണ്ടുവന്നത്. അന്ന് തടഞ്ഞില്ലായിരുന്നുവെങ്കില്‍ സ്പെക്ട്രം അഴിമതി പോലെ ആകുമായിരുന്നു.
പരാതി നല്‍കുന്നവരെ ഭീഷണിപ്പെടുത്തുന്നത് പതിവാണ്. മോന്സണ് കേസില്‍ പരാതിക്കാരനായ ഷെമീറിനെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നുണ്ട്.
രാജാസ് ഹൈസ്കൂള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 16 കോടിയുടെ അഴിമതി വിവരങ്ങളാണ് വിജിലന്‍സ് എസ്.പിക്ക് കൈമാറിയത്. കെ.കരുണാകരന്റെ പേര് ദുരുപയോഗിച്ച് വ്യവസായികളില്‍ നിന്നും മറ്റും പിരിച്ചെടുത്ത പണമാണ്.
32 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. ആരോപണത്തില്‍ നിന്ന് പിന്മാറാന് തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നു. പലനാള്‍ കള്ളന് ഒരുനാള്‍ പിടിക്കപ്പെടും് ഇപ്പോള്‍ പിടിക്കപ്പെട്ടുവെന്നും പ്രശാന്ത് ബാബു പറഞ്ഞു.
കോണ്‍ഗ്രസ് നേതാവായ മമ്ബറം ദിവാകരന് പരാതിയില്‍ നിന്ന് പിന്മാറിയത് ഭീഷണിയുടെ പേരിലാണ്. പല വ്യവസായികളുടെ പരാതിയും മമ്ബറം പറഞ്ഞിട്ടുണ്ട്. ഈ പരാതികളുടെ ഡിജിറ്റല്‍ തെളിവുകള്‍ തന്റെ പക്കലുണ്ട്.
സുധാകരന്റെ ആഡംബര വീട് അഴിപ്പണം കൊണ്ട് സമ്ബാദിച്ചതാണ്. ഡിസിസി പ്രസിഡന്റായിരിക്കേ ആയിരം രൂപ കാറിന് ഡീസലിടക്കാന് ഇല്ലാതിരുന്ന സുധാകരന് ഇത്രയധികം സ്വത്ത് എങ്ങനെ സമ്ബാദിച്ചു.
സുധാകരന് ഡിസിസി പ്രസിഡന്റായിരിക്കുമ്ബോള്‍ ഓഫീസ് സെക്രട്ടറിയായിരുന്നു താന്‍. നിരന്തം അക്രമങ്ങള്‍ നടക്കുന്ന സമയമാണ്. സുധാകരന്റെ കാറോടിക്കാന്‍ ഡ്രൈവര്‍ പോലും ഇല്ലാതെ വന്നപ്പോള്‍ താനാണ് കാര്‍ ഓടിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.