സുഗതകുമാരിക്ക് കണ്ണീരോടെ വിട; സംസ്‌കാരം വൈകീട്ട് നാലിന് ശാന്തി കവാടത്തില്‍

തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് നാലിന് ശാന്തി കവാടത്തില്‍ നടക്കും. വൈറസ് മാനദണ്ഡങ്ങള്‍ പാലിച്ചാവും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

ഉച്ചയ്ക്ക് ഒരു മണി മുതല്‍ അയ്യന്‍കാളി ഹാളില്‍ സുഗതകുമാരിയുടെ ഛായാചിത്രത്തിന് മുന്നില്‍ പൊതുജനങ്ങള്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കാം. കവയത്രിയുടെ കുടുംബാംഗങ്ങള്‍ അയ്യന്‍കാളി ഹാളിലുണ്ടാവും.

മെഡിക്കല്‍ കോളേജിലാണ് ഭൗതിക ശരീരം ഇപ്പോഴുള്ളത്. മൂന്നരയോടെ ശാന്തി കവാടത്തിലേക്ക് കൊണ്ടുപോകും.വൈറസ് ബാധിച്ച്‌ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പത്തേമുക്കാലോടെയായിരുന്നു അന്ത്യം.

Related posts

Leave a Comment