സീ യൂ സൂണിന്റെ വരുമാനത്തില്‍ നിന്നും പത്ത് ലക്ഷം ഫെഫ്കക്ക് കൈമാറി ഫഹദും മഹേഷ് നാരായണനും..!

ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ച്‌ ഒരുക്കിയ സിനിമയാണ് സീ യൂ സൂണ്‍. പൂര്‍ണമായും ഐഫോണ്‍ ഉപയോഗിച്ചാണ് ഈ ചലച്ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ചിത്രത്തിന് വലിയ നിരൂപക പ്രശംസ ലഭിക്കുകയുണ്ടായി. ഇന്ത്യയിലെ രണ്ടാമത്തെ കമ്ബ്യൂട്ടര്‍ സ്ക്രീന്‍ ചലച്ചിത്രമാണ് സീ യൂ സൂണ്‍. തമിഴ് ചലച്ചിത്രമായ ലെന്‍സ് ആണ് ഈ വിഭാഗത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ ചലച്ചിത്രമാണ് സി യു സൂണ്‍. ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, സൈജു കുറുപ്പ്, മാല പാര്‍വതി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും നസ്രിയ നസീമും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം 2020 സെപ്റ്റംബര്‍ 1 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തു.

ചിത്രത്തിന്റെ വരുമാനത്തില്‍ നിന്നും പത്ത് ലക്ഷം രൂപ ഫെഫ്കക് കൈമാറിയിരിക്കുകയാണ് ഫഹദും മഹേഷ് നാരായണനും. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനാണ് ഇരുവരും ചേര്‍ന്ന് പണം കൈമാറിയത്. ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

“സീ യു സൂണ്‍” എന്ന സിനിമയില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ നിന്ന് പത്ത്‌ ലക്ഷം രൂപ ഫെഫ്കയ്ക്ക്‌ കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ്‌ നാരായണനും മാതൃകയായി. വറുതിയുടെ, അതിജീവനത്തിന്റെ ഈ കാലത്ത്‌, സഹജീവികളായ ചലച്ചിത്ര പ്രവര്‍ത്തകരോട്‌ കാട്ടിയ സ്നേഹത്തിനും ഐക്യദാര്‍ഡ്യത്തിനും, നന്ദി, സ്നേഹം, സാഹോദര്യം.

"സീ യു സൂൺ" എന്ന സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പത്ത്‌ ലക്ഷം രൂപ ഫെഫ്കയ്ക്ക്‌ കൈമാറി പ്രിയപ്പെട്ട ഫഹദും…

Posted by Unnikrishnan B on Sunday, October 4, 2020

 

Related posts

Leave a Comment