സീരിയൽ ഷൂട്ടിംഗ് തുടങ്ങുന്നതിനു അനുമതി തേടി ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ആത്മ മന്ത്രിമാർക്ക് നിവേദനം നൽകി .

ആത്മ പ്രസിഡന്റ് ശ്രീ. കെ. ബി. ഗണേഷ് കുമാർ MLA, സാംസ്‌കാരിക-സിനിമ വകുപ്പ് മന്ത്രി. ശ്രീ. സജി ചെറിയാനുമായി ഫോണിൽ സംസാരിച്ചതനുസരിച്ച് ആത്മയെ പ്രതിനിധീകരിച്ച് ദിനേശ് പണിക്കർ, പൂജപ്പുര രാധാകൃഷ്ണൻ, കിഷോർ സത്യ എന്നിവർ മന്ത്രിയുമായി ചർച്ച നടത്തി നിവേദനം കൈമാറി. ലോക്ക് ഡൌൺ മൂലമുള്ള തൊഴിൽ, സാമ്പത്തിക പ്രശ്നങ്ങൾ, ഷൂട്ടിംഗ് പുനരാരംഭിക്കൽ,ക്ഷേമനിധി ബോർഡിൽ നിന്നുള്ള സഹായം, തുടങ്ങിയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. പരിമിതമായ എണ്ണത്തോടെ ടെലിവിഷൻ പറമ്പരകളുടെ ഷൂട്ടിംഗ് വൈകാതെ തുടങ്ങാനുള്ള നടപടികൾ അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന് മന്ത്രി ആത്മയ്ക്ക് ഉറപ്പുനൽകി

ആത്മ പ്രസിഡന്റ് ശ്രീ. കെ. ബി. ഗണേഷ് കുമാർ MLA ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജുമായി ഫോണിൽ വിളിച്ച് സംസാരിച്ചതനുസരിച്ച് ആത്മയെ പ്രതിനിധീകരിച്ച് ദിനേശ് പണിക്കർ, പൂജപ്പുര രാധാകൃഷ്ണൻ, കിഷോർ സത്യ എന്നിവർ ഇന്നലെ മന്ത്രിയുടെ ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തി വിഷയങ്ങൾ ചർച്ച ചെയ്ത് നിവേദനം കൈമാറി. ഷൂട്ടിംഗ് സമയത്ത് മാസ്ക് ധരിക്കാൻ സാധിക്കാത്തതുമൂലം അഭിനേതാക്കൾ അതീവ risk category യിൽ ആണെന്നും അതുമൂലം കൂടെ ജോലി ചെയ്യുന്ന മറ്റ് സാങ്കേതിക പ്രവർത്തകരും അപകട സാധ്യതയിൽ ആണെന്നുമുള്ള കാര്യം മന്ത്രിയെ ബോധ്യപ്പെടുത്തി. അതുകൊണ്ട് വാക്‌സിനേഷൻ പ്രക്രിയയിൽ മുൻഗണന നൽകണമെന്ന ആത്മയുടെ അഭ്യർത്ഥന മാനിച്ചു വേണ്ട നടപടികൾ സ്വീകരിക്കുന്ന കാര്യം അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി

ജിഷിന് മോഹൻ ഇതിനു മുൻപ് മുഖ്യമന്ത്രിക്ക് ഒരു തുറന്ന് കത്ത് അയച്ചിരുന്നു.
കത്തിന്റെ ഉള്ളടക്കം താഴെ കൊടുത്തിരിക്കുന്നു :
Dear Sir,
ഞാനൊരു സീരിയൽ ആർട്ടിസ്റ്റ് ആണ്. പേര് ജിഷിൻ മോഹൻ. എറണാകുളം ആണ് താമസം. എന്റെ ഭാര്യയും ഒരു സീരിയൽ ആർട്ടിസ്റ്റ് ആണ്. ഞങ്ങളുടെ ഏക വരുമാന മാർഗ്ഗം സീരിയൽ ആണ്. ഇത് ഞങ്ങളുടെ മാത്രം അവസ്ഥ അല്ല. ഞങ്ങളെപ്പോലുള്ള ഒട്ടനവധി കലാകാരന്മാരുടെ അവസ്ഥയാണ്. സിനിമാ താരങ്ങളെപ്പോലെ വലിയ പ്രതിഫലം സീരിയൽ താരങ്ങൾക്ക് ലഭിക്കാറില്ല . ദിവസവേതനം എന്ന് തന്നെ പറയാം. ഒന്നോ രണ്ടോ സീരിയൽ ചെയ്യുന്നുണ്ടെങ്കിൽ ആ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്നവരാണ് ഭൂരിപക്ഷവും. പുറമെ ഉള്ളവർ വിചാരിക്കുന്നത് പോലെ അതി സമ്പന്നതയിൽ ജീവിക്കുന്നവർ അല്ല നമ്മളെപ്പോലുള്ള കലാകാരന്മാർ. ഒരു മാസം ഷൂട്ടിനു പോയാൽ കിട്ടുന്ന വരുമാനം കൊണ്ടാണ് അടുത്ത മാസത്തെ വാടക, ലോണിന്റെ തവണകൾ, ഇവയെല്ലാം അടഞ്ഞു പോകുന്നത്. നീക്കിയിരുപ്പുകൾ ഒന്നും തന്നെ ഉണ്ടാകാറില്ല. ഒരു ലോക്ക് ഡൗണിനെ എങ്ങനെയൊക്കെയോ അഭിമുഖീകരിച്ചു. അന്ന് ലോൺ അടക്കാനും, വീട്ടു വാടക കൊടുക്കാനും പണയം വെച്ച സ്വർണ്ണം ഇതുവരെ തിരിച്ചെടുക്കാൻ സാധിച്ചില്ല. മുൻപോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നോർത്ത് ഉറക്കമില്ലാതെ കുറേ രാത്രികൾ..
ഒരു സീരിയൽ കുടുംബം എന്ന് പറഞ്ഞാൽ ഞങ്ങൾ ആർട്ടിസ്റ്റുകൾ മാത്രമല്ല. പ്രൊഡ്യൂസർ, ഡയറക്ടർ, ക്യാമറാമാൻ തുടങ്ങി പ്രോഡക്ഷനിൽ ചായ കൊണ്ട് കൊടുക്കുന്ന പ്രൊഡക്ഷൻ ബോയ് വരെയുള്ളവരുടെ ജീവിതമാർഗ്ഗമാണ്. എല്ലാ തൊഴിൽ മേഖലയിലുള്ളവരും അവരവരുടെ വിഷമ ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയമാണെന്ന് അറിയാം. എങ്കിലും ഞങ്ങളുടെ വിഷമങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ കത്ത്. ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി കോവിഡ് മാനദണ്ഡനങ്ങൾ പാലിച്ച് ഷൂട്ടിംഗ് പുനരാരംഭിക്കുവാൻ അനുവാദം നൽകണം എന്ന് അപേക്ഷിക്കുന്നു.

എന്ന് വിനയപൂർവ്വം,
Jishin Mohan See less

https://www.facebook.com/photo?fbid=10160809072553219&set=a.10150171194668219

Related posts

Leave a Comment