തിരുവനന്തപുരം: പ്രമുഖ മലയാളം, തമിഴ് സീരിയല്‍ താരത്തിന്‍െറ ചിത്രങ്ങള്‍ മുഖം മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍. കന്യാകുമാരി വടക്കോട്ടെ പുതുകുളം വീട്ടില്‍ മണികണ്ഠന്‍ ശങ്കറിനെയാണ് (24) തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
എ.ഡി.ജി.പി മനോജ് എബ്രഹാമിെന്‍റ നിര്‍ദേശപ്രകാരം സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് തമിഴ്നാട്ടില്‍നിന്ന് ഇയാളെ കേരള പൊലീസ് അറസ്റ്റ് ചെയ്തത്.
സീരിയല്‍ നടിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇയാള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് അസി.കമീഷണര്‍ ടി. ശ്യാംലാല്‍, ഇന്‍സ്പെക്ടര്‍ എസ്.പി. പ്രകാശ്, എസ്.ഐ മനു ആര്‍.ആര്‍, വിനീഷ് വി.എസ്, സമീര്‍ഖാന്‍, മിനി എസ് എന്നിവരാണ് പ്രതിയുടെ അറസ്റ്റിന് നേതൃത്വം നല്‍കിയത്.