ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ഒക്ടോബര്‍ 10ന് പ്രസിദ്ധീകരിക്കും. സിബിഎസ്ഇയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. കംപാര്‍ടുമെന്റ് പരീക്ഷ ഫലം വൈകുന്നത് ഉന്നതപഠനത്തിനുള്ള പ്രവേശനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടപെടല്‍.
പ്രവേശനത്തിനുള്ള അപേക്ഷ നല്കാന് കുട്ടികള്‍ക്ക് ആവശ്യത്തിന് സമയം കിട്ടും. കംപാര്‍ട്മെന്റ് പരീക്ഷാഫലം വൈകുന്നതിന്റെ പേരില്‍ ആരുടെയും പ്രവേശന നടപടികള്‍ തടസപെടില്ലെന്നും സിബിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചു. സര്‍വകലാശാല പ്രവേശന നടപടികള്‍ ഒക്ടോബര്‍ 31വരെ തുടരുമെന്ന് യുജിസിയും കോടതിയെ അറിയിച്ചിട്ടുണ്ട്.
സിബിഎസ്ഇയുടെ സത്യവാംങ്മൂലം അംഗീകരിച്ച് കേസ് സുപ്രീംകോടതി തീര്‍പ്പാക്കി