തിരുവനന്തപുരം : സിസേറിയന് ശസ്ത്രക്രിയയ്ക്കിടെ വയറ്റിനുള്ളിലായിപ്പോയ പഞ്ഞി പുറത്തെടുക്കാന്‍ 2 ശസ്ത്രക്രിയകള്‍ക്കു കൂടി വിധേയയാക്കിയ യുവതി ദുരിതത്തില്‍.
വള്ളക്കടവ് കൊച്ചുതോപ്പ് ഉടജന്‍ ബംഗ്ലാവില്‍ അല്‍ഫിന അലി (22)യാണ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോക്ടറുടെ കൈപ്പിഴയ്ക്ക് ബലിയാടായത്.
തുന്നി കെട്ടിയ വയര്‍ വീണ്ടും കീറിയതോടെ വേദനയും ശാരീരിക അസ്വസ്ഥത കളുമായി വേദന തിന്നുകയാണ് അല്‍ഫിന. വീട്ടുകാരുടെ പരാതിയില്‍ തമ്ബാനൂര്‍ പൊലീസ് കേസെടുത്തു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് വീട്ടുകാര്‍.
അച്ഛന് അലി പറഞ്ഞത് :
തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സെപ്റ്റംബര്‍ 4ന് ആയിരുന്നു പ്രസവ ശസ്ത്രക്രിയ. സിസേറിയന് കഴിഞ്ഞ അന്നു തന്നെ വയറിനുള്ളില്‍ വേദനയും അസ്വസ്ഥതയും ഉണ്ടായി. വിവരം മകള്‍ ഡോക്ടറോട് പറഞ്ഞു.
ഗ്യാസ് ആയിരിക്കും എന്നായിരുന്നു ആദ്യം ഡോക്ടറുടെ മറുപടി. ആശുപത്രി വിട്ട് വീട്ടിലെത്തി 4 ദിവസം കഴിഞ്ഞിട്ടും വേദനക്ക് കുറവുണ്ടായില്ല. ഒടുവില്‍ വേദന കൂടിയതോടെ ഫോര്‍ട്ട് ഗവ.ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്നു നടത്തിയ സ്കാനിങിലാണ് വയറ്റില്‍ പഞ്ഞി കണ്ടത്.
എസ്എടിയിലായിരുന്നു പിന്നീടുള്ള ചികിത്സ. ആദ്യം കീ ഹോള്സര്ജറി നടത്തി. അതു ഫലം കാണാതായതോടെ വയര്‍ കീറി പഞ്ഞി പുറത്തെടുക്കു കയായിരുന്നു. തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവിനെക്കുറിച്ച് ആശുപത്രിയില്‍ പരാതി പറഞ്ഞപ്പോള്‍ തെളിവ് തെളിവ് ചോദിച്ചു. മകള്‍ക്ക് നീതി ലഭിക്കണമെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.