സിബിഐ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഉറപ്പ്; സിദ്ധാര്‍ത്ഥിന്റെ പിതാവിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍

സിബിഐ അന്വേഷണം ആവശ്യപ്പെട്ട്് യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെഎസ്.യു അധ്യക്ഷന്മാര്‍ നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും അതിനാല്‍

നിരാഹാര സമരത്തില്‍ നിന്ന് പിന്മാറണമെന്നും പിതാവ് ജയപ്രകാശ് നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് സത്യാഗ്രഹം അവസാനിപ്പിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ

ജെബി മേത്തര്‍ എം.പി, കെഎസ്.യു പ്രസിഡന്റ് അലോഷ്യസ് എന്നിവരുടെ നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സമരപ്പന്തലില്‍ എത്തി നാരാങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.

കേരള പോലീസിന്റെ അന്വേഷണത്തില്‍ നീതി കിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ എല്ലാം മൂടിവച്ചു. ഭരണകക്ഷി തന്നെയാണ് പ്രതികളെ ഒളിപ്പിച്ചിരിക്കുന്നത്.

ആ സാഹചര്യത്തിലാണ് മൂന്നു പേരും ചരിത്ര പ്രധാനമായ സമരം ആരംഭിച്ചത്.

കേരളത്തിലെ അമ്മമാരുടെ ഭീതിയില്‍ നിന്നും ചെറുപ്പക്കാരുടെ രോഷത്തില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ അമര്‍ഷത്തില്‍ നിന്നാണ് ഈ സമരംതുടങ്ങിയത്.

അവരെ പ്രതിനിധീകരിച്ചാണ് സമരം തുടങ്ങിയത്.

മുഖ്യമന്ത്രിയെ സിദ്ധാര്‍ത്ഥിന്റെ പിതാവ് സന്ദര്‍ശിക്കുകയും സിബിഐ അന്വേഷണത്തിന് ഉറപ്പ് നല്‍കുകയും ചെയ്തതായി അറിയിച്ചിരുന്നു.

പിതാവിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സമരം അവസാനിപ്പിക്കുന്നത്.

ഇവര്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ബലം പിടിച്ചുനിന്ന മുഖ്യമന്ത്രിയും സര്‍ക്കാരും സിബിഐ അന്വേഷണത്തിന് വഴങ്ങിയത്.

മാതാപിതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഇതിലും ശക്തമായ സമരത്തിലേക്ക് കടക്കും.

നിയമപരമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും.

സിദ്ധാര്‍ത്ഥിന്റെ പിതാവിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ സമരം അവസാനിപ്പിക്കാന്‍ ഈ നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയാണ്.

തലയുയര്‍ത്തിപിടിച്ചു തന്നെ അവര്‍ക്ക് സമരം അവസാനിപ്പിക്കാം.

ഞങ്ങളാരും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. മുഖ്യമന്ത്രി മാതാപിതാക്കള്‍ക്കാണ് ഉറപ്പ് നല്‍കിയത്. അദ്ദേഹം അത് കേരളത്തിന്റെ പൊതുസമൂഹത്തോട് പറയുകയും ചെയ്തു.

പ്രതികളാണ് സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയതും കെട്ടിത്തൂക്കിയതും അവര് തന്നെ അഴിച്ച്‌,

അവര് തന്നെയാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആ പ്രതികള്‍ ദിവസങ്ങളോടും സ്വതന്ത്രരായി നടന്നു.

സിപിഎം വയനാട് ജില്ലാ കമ്മിറ്റിയുടെ അനുഗ്രഹത്തോടെയാണ് ഈ പ്രതികള്‍ പ്രവര്‍ത്തിച്ചത്.

ജില്ലാ കമ്മിറ്റിയിലെ നേതാവ് തന്നെയാണ് പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നില്‍ എത്തിച്ച്‌ അവര്‍ക്ക് ധൈര്യം പകര്‍ന്നത്.

Related posts

Leave a Comment