സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനമാണ് വിജയം. ഇത്തവണയും തിരുവനന്തപുരം മേഖലയിലാണ് കൂടുതൽ വിജയശതമാനം.

99.91 ശതമാനം വിദ്യാർഥികളാണ് ഇവിടെ വിജയിച്ചത്. ഈ വർഷം 16 ലക്ഷത്തോളം വിദ്യാർഥികളാണു പരീക്ഷ എഴുതിയത്. ഫലം cbseresults.nic.in എന്നീ വെബ്സൈറ്റിലൂടെ അറിയാൻ കഴിയും.

സിബിഎസ്ഇ 10–ാം ക്ലാസ് ഫലവും വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.കഴിഞ്ഞതവണ 92.71 ശതമാനമായിരുനന്നു സിബിഎസ്ഇ പ്ലസ് ടു വിജയശതമാനം.

ഇത്തവണ വിജയശതമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് cbse.gov.in, cbseresults.nic.in, results.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാൻ കഴിയും.

ഉമാംഗ് (UMANG) ആപ്പിലും ഡിജിലോക്കറിലും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.ഇത്തവണ ഫെബ്രുവരി 15 മുതൽ ഏപ്രിൽ 5 വരെയായിരുന്നു സിബിഎസ്ഇ 12 ക്ലാസ് പരീക്ഷകൾ നടന്നത്.

ഏകദേശം 16.9 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. 22622 വിദ്യാർഥികൾക്ക് 95 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിട്ടുണ്ട്.

Related posts

Leave a Comment