സിപിഎമ്മിലേക്ക് ക്ഷണം: ടി.ജി നന്ദകുമാറും ഇ.പി ജയരാജനും സമീപിച്ചിരുന്നു; ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്.

ദല്ലാള്‍ ടി.ജി നന്ദകുമാറും ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനുമണ് തന്നെ വന്ന കണ്ടതെന്നും എന്നാല്‍

അത് അപ്പോള്‍ തന്നെ താന്‍ വില കൊടുക്കാതെ തള്ളിയെന്നും ദീപ്തി മേരി പറയുന്നു.

തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് ഇവര്‍ തനിക്ക് വാക്കു നല്‍കിയെന്നും ദീപ്തി മേരി പറഞ്ഞു. മന്ത്രി പി.രാജീവിനെതിരെയും അവര്‍ വിമര്‍ശനം ഉന്നയിച്ചു.

തൊണ്ണൂറുകളില്‍ മഹാരാജാസ് കോളജില്‍ ഇടിമുറിക്ക് നേതൃത്വം നല്‍കിയത് പി.രാജീവാണ്. രാജീവ് വെറും ഡമ്മി മന്ത്രിയാണ്.

കൂടുതല്‍ പറഞ്ഞാല്‍ താന്‍ ചരിത്രം പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു.

അതേസമയം, ദീപ്തിയുടെ വെളിപ്പെടുത്തല്‍ ദല്ലാള്‍ നന്ദകുമാര്‍ ഭാഗികമായി തള്ളി. താന്‍ അവരെ പോയി കണ്ടിരുന്നു.

എന്നാല്‍ അത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ ശേഷമാണ്. പ്രചാരണം നടക്കുമ്ബോഴായിരുന്നു കൂടിക്കാഴ്ച.

ദീപ്തിയെ പോലെ സീറ്റ് കിട്ടാതെ നിരാശരായ നിരവധി സ്ഥാനാര്‍ത്ഥി മോഹികള്‍ ഉണ്ടായിരുന്നു കോണ്‍ഗ്രസില്‍.

ഇതിനു ശേഷം ഇ.പി ജയരാജനെ കണ്ട് അനുഗ്രഹം വാങ്ങാന്‍ അവിടേക്കാണ് പോയതെന്നും അദ്ദേഹം ദീപ്തിയെ വന്ന് കണ്ടിട്ടില്ലെന്നും നന്ദകുമാര്‍ പറയുന്നു.

തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ വിഷമം ഉള്ളവര്‍

ആരെങ്കിലും എന്ന് സിപിഎം തേടി നടക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പക്ഷേ, അവര്‍ക്ക് ആരെയും കിട്ടിയില്ല.

ദീപ്തി മേരി വര്‍ഗീസിനെ അവര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ അക്കാര്യം തങ്ങളെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment