സിപിഎമ്മിനെ പരിഹസിച്ചു; വാട്‌സ്‌ആപ് ഗ്രൂപ്പ് അഡ്മിനും പോസ്റ്റിട്ടയാളും ഹാജരാകണമെന്ന് പോലീസ്

ഈരാറ്റുപേട്ട: സിപിഎമ്മിലെ പരിഹസിച്ചു വാട്‌സ്‌ആപ് പോസ്റ്റ് ഷെയര്‍ ചെയ്തതില്‍ പോലീസ് നടപടി.

വാട്‌സ്‌ആസ് ഗ്രൂപ്പ് അഡ്മിന്‍മാരും പോസ്റ്റ് ഷെയര്‍ ചെയ്ത ആളും സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് പോലീസ്.

‘നമ്മുടെ മുന്നിലവ്’ എന്ന വാട്‌സ് ആപ് ഗ്രൂപ്പിലാണ് എസഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട വ്യാജരേഖയുമായി ബന്ധപ്പെട്ട പരിഹാസ കമന്റുകള്‍ വന്നത്.

ഇതിനെതിരെ സിപിഎം ലോക്കല്‍ സെക്രട്ടറി സതീഷ് മേലുകാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ ഗ്രൂപ്പിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ടല്ല ഹാജരാകാന്‍ നിര്‍ദേശിച്ചതെന്ന് പോലീസ് പറയുന്നൂ.

വാട്‌സ്‌ആപ് ഗ്രൂപ്പില്‍ പ്രചരിച്ച വര്‍ഗീയ, വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങളുടെ പേരിലാണ് പരാതി നല്‍കിയതെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി പറയുന്നു.

Related posts

Leave a Comment