സിപിഎം യുവനേതാവ് പി. ബിജു അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

തിരുവനന്തപുരം: സിപിഎം നേതാവും യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ബിജു (43) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ഒക്ടോബര്‍ 20നാണ് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ 9 ദിവസമായി ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്നങ്ങള്‍ മരണത്തിലേയ്ക്ക് നയിച്ചു. കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകള്‍ തകരാറിലായി. തുടര്‍ന്ന് ഡയാലിസിസിനും വിധേയമാക്കിയിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് ബിജു. എസ് എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു.

Related posts

Leave a Comment