സിനിമ പൊട്ടിയാൽ എനിക്ക് ടെൻഷനില്ല, ഇന്റർവ്യൂ പൊട്ടിയാൽ സഹിക്കില്ല: ധ്യാൻ ശ്രീനിവാസൻ

ഈയടുത്തായി സിനിമകളേക്കാള്‍ ഉപരി ഇന്റര്‍വ്യൂകള്‍ സൂപ്പര്‍ഹിറ്റായി മാറിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. താരത്തിന്റേതായി വന്ന ഒടുമിക്ക എല്ലാ ഇന്റര്‍വ്യൂകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം തന്റെ ജ്യേഷ്ഠനും നടനും സംവിധായകനും ഗായകനുമൊക്കെയായ വിനീത് ശ്രീനിവാസനെ പറ്റി പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.

“ശരിക്കും എനിക്കൊരു കാര്യം പറയാനുണ്ട്, നിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യു ഇനിയെടുക്കരുത്. നിങ്ങള്‍ എന്റെ മാത്രം ഇന്റര്‍വ്യു എടുക്കണം. എന്തായാലും, നിങ്ങള്‍ ഓണ്‍ലൈന്‍ മീഡിയ ഒരു തീരുമാനം എടുക്കണം.

ഒന്നെങ്കില്‍ ഞാന്‍, അല്ലെങ്കില്‍ എന്റെ ചേട്ടന്‍. ഞാന്‍ വന്ന് പറയുന്ന കഥകളൊക്കെ കള്ളമാണെന്ന് പറഞ്ഞ് എന്നെ ഡിഫെയിം ചെയ്യുകയാണ്. മിക്കവാറും മാനനഷ്ടത്തിന് ഞാന്‍ കേസ് കൊടുക്കും.

ഒരു രക്ഷയില്ല സത്യത്തില്‍, എല്ലാവരും ഇപ്പോള്‍ എന്നോട് ചോദിക്കും ഞാന്‍ പറയുന്നതൊക്കെ സത്യമാണോയെന്ന്. അതുകൊണ്ട് ഞാന്‍ ഇനി ഒന്നും പറയുന്നില്ലെന്നാണ് ധ്യാന്‍ പറയുന്നത്.

ആര്‍ക്കെങ്കിലുമൊക്കെ ഒരു വിശ്വാസം വേണ്ടേ” എന്നും ധ്യാന്‍ ചിരിച്ചു കൊണ്ട് ചോദിക്കുന്നുണ്ട്.

Related posts

Leave a Comment