സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്ന് മുഖ്യമന്തിയോട് അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.

സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്ന് മുഖ്യമന്തിയോട് അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്‌ ഷൂട്ട്‌ ചെയ്യാന്‍ തങ്ങള്‍ തയ്യാറാണ്. സിനിമ മേഖലയിലെ ഭൂരിഭാഗവും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. അതിനാല്‍ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്ന് അദ്ദേഹം പറയുന്നു.

വിനോദ് ഗുരുവായൂരിന്റെ വാക്കുകള്‍:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്.. സിനിമ ഷൂട്ട്‌ തുടങ്ങാന്‍ അനുമതി തരണം. ഈ സമയം കുഴപ്പങ്ങള്‍ ഉണ്ടെന്നറിയാം പല സംസ്ഥാനങ്ങള്‍ അനുമതി കൊടുത്തു തുടങ്ങി. പാതി വഴിയില്‍ നില്‍ക്കുന്ന ഒരുപാടു ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. എല്ലാ മാനദണ്ഡങ്ങള്‍ ഞങ്ങള്‍ പാലിച്ചുകൊണ്ട്‌ ഷൂട്ട്‌ ചെയ്യാന്‍ തയ്യാറാണ്. ഇനിയും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത ഒരു അവസ്ഥയിലാണ് സിനിമ ലോകം. ഒരു വാക്സിന്‍ എടുത്തവരാണ് ഞങ്ങള്‍ ഭൂരിഭാഗവും. ഒരു വാക്സിനെങ്കിലും എടുത്തവര്‍ ഷൂട്ടിങ്ങില്‍ പങ്കെടുക്കാം എന്ന ഒരു സമ്മതം തന്നാല്‍, പട്ടിണിയിലേക്ക് എത്തി നില്‍ക്കുന്ന ഒരു വിഭാഗം തൊഴിലാളികള്‍ രക്ഷപ്പെടും. ഞങ്ങളോടൊപ്പം എന്നും നിന്ന സഖാവിനോടെ ഇതൊക്കെ പറയാന്‍ കഴിയു.. വിനോദ് ഗുരുവായൂര്‍
മിഷന്‍ സി എന്ന ചിത്രമാണ് വിനോദ് ഗുരുവായൂരിന്റെതായി പുറത്തിറങ്ങാനുള്ളത്. സകലകലാശാലയ്ക്ക് ശേഷം’ വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ‘മിഷന്‍ സി’യുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. ഇടുക്കിയിലായിരുന്നു ‘മിഷന്‍ സി’യുടെ ചിത്രീകരണം നടന്നത്.
എം സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ “പൊറിഞ്ചു മറിയം ജോസ് ” എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് മിഷന്‍-സി. മേജര്‍ രവി, ജയകൃഷ്ണന്‍, ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍- റിയാസ് കെ ബദര്‍.

Related posts

Leave a Comment