സിനിമാ-സീരിയല്‍ നടി സോണിയ ഇനി മുതല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ്

തിരുവനന്തപുരം: സിനിമയിലും സീരിയലുകളിലുമായി ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി സോണിയ ഇനിമുതല്‍ മുന്‍സിഫ് മജിസ്ട്രേറ്റ്.

 

കാര്യവട്ടം ക്യാമ്ബസിലെ എല്‍.എല്‍.എം വിദ്യാര്‍ഥിയായിരുന്നു സോണിയ.
വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് താരത്തിന് മുന്‍സിഫ് മജിസ്ട്രേറ്റായി നിയമനം ലഭിച്ചത്.

ഡിഗ്രിയും പി.ജിയും ഫസ്റ്റ് ക്ലാസോടെയാണ് പാസായത്. ടെലിവിഷന്‍ അവതാരകയായി മലയാളിയുടെ സ്വീകരണ മുറിയില്‍ എത്തിയ സോണിയ പിന്നീട് സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങി. ‘വാടകയ്ക്ക് ഒരു ഹൃദയം’ എന്ന പരമ്ബരയിലായിരുന്നു ആദ്യം വേഷമിട്ടത്.

‘അത്ഭുതദ്വീപ്’ എന്ന സിനിമയില്‍ അഞ്ച് രാജകുമാരിമാരില്‍ ഒരാളായി മികച്ച അഭിനമാണ് സോണിയ കാഴ്ചവച്ചത്. ദിലീപ് ചിത്രമായ ‘മൈ ബോസി’ല്‍ മമ്തയുടെ സുഹൃത്തായും എത്തി. ‘കുഞ്ഞാലി മരക്കാര്‍’, ‘മംഗല്യപ്പട്ട്’, ‘ദേവീ മാഹാത്മ്യം’ എന്നിവയാണ് സോണിയ വേഷമിട്ട സീരിയലുകള്‍. അന്‍പതോളം സീരിയലുകളിലും നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട് താരം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്നു. തിരഞ്ഞെടുപ്പിലൂടെയാണ് സോണിയ സംഘടനയുടെ നേതൃനിരയിലെത്തിയത്. ബിസിനസുകാരനായ ഭര്‍ത്താവ് ബിനോയ് ഷാനൂര്‍ കോണ്‍ഗ്രസ് നേതാവാണ്.
ബിനോയ് സോണിയ ദമ്ബതികളുടെ ഏകമകളായ അല്‍ ഷെയ്ഖ പര്‍വീനും കലാകാരിയാണ്. ‘അമ്മ’, ‘ആര്‍ദ്രം’, ‘ബാലാമണി’ എന്നീ സീരിയലുകളില്‍ ബാലതാരമായി ഷെയ്ഖ പര്‍വീന്‍ അഭിനയിച്ചിട്ടുണ്ട്.

Related posts

Leave a Comment