ജീവിതവും, സമ്പാദ്യം സിനിമയ്ക്കുവേണ്ടി മാറ്റി വെച്ചിട്ടും വിധിയുടെ പരാജയ പടുകുഴിയിലേക്ക് വീണ ഒരു ചലച്ചിത്ര പ്രവർത്തകനാണ് ഉണ്ണി ആറന്മുള. സിനിമ നിർമാതാവായി കടം കയറി നശിച്ചു പോയ ധാരാളം ആളുകളുടെ കഥകൾ സിനിമാ ചരിത്രം പരിശോധിച്ചാൽ ലഭിക്കും. കഥയും ,തിരക്കഥ, സംവിധാനം ഗാനരചനയും , നിർമ്മാണം, എല്ലാം നിറഞ്ഞ ഒരു അതുല്യ പ്രതിഭയായിരുന്നു ഉണ്ണി ആറന്മുള. അദ്ദേഹത്തിൻറെ ജീവിതത്തിൽ ഇന്ന് വലിയ നിറങ്ങൾ ഇല്ല .കോവിഡ് 19 ബാധിച്ച മുക്തനായ ശേഷം ആരും ഏറ്റെടുക്കാൻ ഇല്ലാതെ ശരണാലയത്തിൽ കഴിയുന്ന ഈ ചലച്ചിത്രകാരൻ ഇപ്പോൾ ആർക്കും സുപരിചിതൻ അല്ല. പക്ഷേ ഉണ്ണി ആറന്മുളയുടെ മനസ്സിൽ ഇന്നും സിനിമ മാത്രം. സിനിമ ഫ്രെയിമുകൾ മാത്രം . ഇന്ത്യൻ കരസേനയുടെ ഓഡിറ്റിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു ആദ്യകാലത്ത് ഉണ്ണി ആറന്മുള. പിന്നീട് പൂന ഇൻസ്റ്റിറ്റ്യൂട്ടിലെ സൗഹൃദം വഴി സിനിമാമോഹം തലയ്ക്കു പിടിച്ചു. ഉണ്ടായിരുന്ന ജോലി രാജി വെച്ചു സ്ഥലം വിറ്റ് ആദ്യം സിനിമയെടുത്തു . രതീഷ്, മമ്മൂട്ടി , തുടങ്ങിയവർ അഭിനയിച്ച എതിർപ്പുകൾ ആയിരുന്നു ആദ്യ ചിത്രം. 1984 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത് . കഥ, തിരക്കഥ ,സംഭാഷണം, സംവിധാനം ,നിർമ്മാണം, ഒപ്പം ഗാനരചന ഇന്ന് തന്നെ രണ്ടാമത്തെ ചിത്രത്തിൻറെ 15 ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്നു നിർമ്മാതാവ് സ്ഥലംവിട്ടു. അന്ന് സെറ്റിൽ നിന്നും ഓരോരുത്തരെ പറഞ്ഞുവിടാൻ ഒരുപാട് പേരുടെ മുമ്പിൽ കൈ നീട്ടി . പിന്നീട് മുൻപോട്ടുള്ള ചിത്രങ്ങളെല്ലാം പെട്ടിക്കുള്ളിൽ വെറും കഥകൾ ആയി മാറി. സിനിമ കാരനായ ഉണ്ണി ബന്ധുക്കൾക്ക് വെറുക്കപ്പെട്ടവനായി. ഗതികേടിനെ പടുകുഴിയിലേക്ക് താണുപോയ ഉണ്ണിക്ക് തുണയായത് മലയാളത്തിലെ പ്രിയപ്പെട്ട മെഗാ സ്റ്റാർ മമ്മൂട്ടി ആയിരുന്നു . മനസ്സ് കൈ വിട്ട്പ്പോഴും കഥയും സിനിമയും അദ്ദേഹത്തിന് കൈമോശം വന്നിട്ടില്ല. ഇപ്പോൾ ഈ കരുണാലയ ത്തിൽ ഒരു കൂട്ടം പുസ്തകങ്ങളാണ് അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ. വായനയുടെ ഹാരം പിടിക്കുമ്പോഴും തലച്ചോറിൽ ഇപ്പോഴും സിനിമ സ്വപ്നങ്ങൾ മാത്രമാണ് ഉണ്ണിക്ക്……..
Related posts
-
സിംപതിക്കായി വീല്‍ചെയറില്‍ കൊല്ലം സുധിയുടെ വീട്ടില്‍, ക്യാമറ തല്ലിത്തകര്‍ത്തു; ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണം
ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്റെ സോഷ്യല്‍ മീഡിയ മാനേജരും ഫൊട്ടോഗ്രഫറുമായ ജിനേഷ്. റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചു വരുത്തി മുറിയില്‍... -
‘എംപുരാൻ’ തുടങ്ങി; പൂജ ചിത്രങ്ങൾ; ‘ലൂസിഫറി’ലെ റോബും ഡൽഹിയിൽ
പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും കടന്നുവരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥി രാജ് സുകുമാരൻ സംവിധാനം ചെയ്ത്... -
പ്രശസ്ത സംവിധായകൻ കെ.ജി.ജോർജ് അന്തരിച്ചു; അന്ത്യം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ
കൊച്ചി: എഴുപതുകളിലും എൺപതുകളിലും വിപ്ലവകരമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാളിയുടെ മനസ്സിലേക്കു നടന്നു കയറിയ പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു....