സിനിമക്കാരുടെ സീരിയലുകാരുടെയും ‘തറവാട്ടു വീട്’ മരം വീണു തകര്‍ന്നു;

കുട്ടനാട്: സിനിമക്കാരുടെ സീരിയലുകാരുടെയും ഇഷ്ട ലൊക്കേഷനിലൊന്നായ പമ്ബയാറിനു തീരത്തു സ്ഥിതി ചെയ്യുന്ന തറവാട് വീട് മരം വീണു തകര്‍ന്നു. നെടുമുടി ഗ്രാമ പഞ്ചായത്ത് 3ാം വാര്‍ഡ് ചേന്നങ്കരി പൂപ്പള്ളി വീട്ടില്‍ മാത്തുകുട്ടിയുടെ (മാത്യു കുര്യന്‍) വീടാണു തകര്‍ന്നത്. മുന്തിരവള്ളികള്‍ തളിര്‍ത്തപ്പോള്‍, ജോസഫ്, പേരിനൊരുമകന്‍ അടക്കമുള്ള ഒട്ടേറെ സിനിമകള്‍ക്കും സീരിയലുകള്‍ക്കും ഈ വീട് ലൊക്കേഷനായിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ വീഴിയടിച്ച കാറ്റില്‍ വീടിനു മുന്‍വശത്തുണ്ടായിരുന്ന മാവ് വീടിന്റെ മുകളിലേക്കു മറിയുകയായിരുന്നു. മാത്തുക്കുട്ടിയും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു. വീട് മുക്കാല്‍ ഭാഗത്തോളം മരം വീണതുമൂലം തകര്‍ന്നു.

Related posts

Leave a Comment