സിദ്ധാര്‍ഥിന്റെ മരണത്തില്‍ കോളജ് ഡീനും അധ്യാപകരും കൂട്ടുനിന്നു, പ്രതിചേര്‍ക്കണം: വി.ഡി സതീശന്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്റെ മരണത്തില്‍

കോളജ്ഡീനും സിപിഎം അനുഭാവികളായ അധ്യാപകരും നടത്തിയ പങ്ക് കൂടി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

അവരെ കൂടി കേസില്‍ പ്രതിചേര്‍ക്കണം. ഡീനിനേയും വാര്‍ഡനേയും മാറ്റിനിര്‍ത്തി അന്വേഷണം നടത്തണം.

ഹോസ്റ്റലിന്റെ നടുമുറ്റത്ത് 130 ഓളം വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിച്ചിട്ടും

വാര്‍ഡന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് പിന്നെ എന്താണ് ജോലിയെന്നും വി.ഡി സതീശന്‍ ചോദിച്ചു.

എസ്.എഫ്.ഐ കാമ്ബസുകളില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. എസ്.എഫ്.ഐ ,

ഡി.വൈഎഫ്.ഐ പ്രവര്‍ത്തകര്‍ നവകേരള സദസ്സിന്റെ സമയത്ത അഴിഞ്ഞാടിയപ്പോള്‍ അവരെ അതിന് പ്രോത്സാഹിപ്പിച്ചത് മുഖ്യമന്ത്രിയാണ്.

ഒരു കെഎസ്.യു പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ പ്രതിയാണ് നിലവിലെ എസ്.എഫ്.ഐ സെക്രട്ടറി.

ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളെയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വച്ചിരിക്കുന്നത്.

കേരളത്തിലെ കാമ്ബസുകളില്‍ മറ്റുള്ളവര്‍ക്ക് വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പറ്റാത്തവിധം ക്രൂരമായ മര്‍ദ്ദിക്കുകയാണ്.

ഇത്രയും ക്രൂരമായ മര്‍ദ്ദനം കണ്ടിട്ടും കുട്ടികള്‍ പുറത്തുപറയാതിരുന്നത് ജീവന്‍ പേടിച്ചിട്ടാണ്. ഈ ഭീതി രക്ഷിതാക്കളിലേക്കും വ്യാപിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞൂ.

അപകടരമായ നിലയില്‍ ഉന്നത വിദ്യാഭ്യാസം നില്‍ക്കുമ്ബോഴാണ് ്രകിമിനലുകളെ അഴിഞ്ഞാടാന്‍ സിപിഎമ്മും മുഖ്യമന്ത്രിയും അനുവാദം നല്‍കുന്നത്.

ഇത്രയും ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകം നടന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നത്.

മറ്റ് കാമ്ബസുകളിലേക്കും ഈ ക്രിമിനല്‍ പ്രവര്‍ത്തനം വ്യാപിക്കുകയാണ്.

അത് ഒതുക്കിയില്ലെങ്കില്‍ വ്യാപക പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സാമൂഹ്യ സുരക്ഷാ െപന്‍ഷന്‍ കുടിശിക ഏഴാം മാസത്തിലേക്ക് കടന്നു. കേരളത്തിലെ പാവങ്ങളില്‍ പാവങ്ങളോട് സര്‍ക്കാര്‍ ക്രൂരത കാണിക്കുകയാണ്.

ഇതിനെതിരെയും വലിയ സമരം യു.ഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടാകും. പട്ടിക ജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റും സ്‌കോളര്‍ഷിപ്പും നല്‍കുന്നില്ല.

പല കുട്ടികളും പഠനം നിര്‍ത്തിപ്പോയി. ക്ഷേമനിധികളും വ്യാപകമായി നിര്‍ത്തലാക്കുകയാണ്.

കേരളത്തിലെ ജനസംഖ്യയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ പട്ടിണിയിലേക്കും രോഗാവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുനില്‍ കനഗോലു മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയെന്ന് വാര്‍ത്ത കള്ളമാണ്.

അത്തരമൊരു റിപ്പോര്‍ട്ട് താനോ കെപിസിസി അധ്യക്ഷനോ കണ്ടിട്ടില്ല.

അദ്ദേഹം കോണ്‍ഗ്രസ് ഭാരവാഹിയാണ്.

അദ്ദേഹം ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന് പ്രചരിപ്പിക്കുന്നത് ഹീനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related posts

Leave a Comment