സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് നീതി നടപ്പാക്കണം; കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണം: സത്യാഗ്രഹവുമായി വി. മുരളീധരന്‍

തിരുവനന്തപുരം: വയനാട് പൂക്കോട് ഗവ.വെറ്ററിനറി കോളജില്‍ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കുടുംബത്തിന്

നീതി നടപ്പാക്കണമെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സത്യാഗ്രഹ സമരവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍.

നെടുമങ്ങാട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ രാവിലെ 10 മണി മുതലാണ് പ്രതിഷേധ സമരം.

കേന്ദ്ര ഏജന്‍സി വന്നെങ്കില്‍ മാത്രമേ കേസിലെ യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം എത്തുവെന്ന് വി.മുരളീധരന്‍ പറഞ്ഞു.

എസ്.എഫ്.ഐ -പി.എഫ്.ഐ ബന്ധം ആക്രമണത്തിന് പിന്നിലുണ്ടെന്നും ആരോപണം ഉന്നയിക്കുന്നു.

സിദ്ധാര്‍ത്ഥിനെ പൊതുവിചാരണ നടത്തി മര്‍ദ്ദിച്ചത് കണ്ടുനിന്നവരെയും പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരണം.

പോലീസ് എത്തും മുന്‍പ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതെന്നും തെളിവ് നശിപ്പിക്കാന്‍ ഡീന്‍ കൂട്ടുനിന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.

കുടുംബത്തിന്റെ ആവശ്യത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് 24 മണിക്കൂര്‍ നീളുന്ന സത്യാഗ്രഹ സമരം.

നേരത്തെ കുടുംബത്തെ കണ്ട് മുരളീധരന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശ് ഇന്ന് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കുന്നുണ്ട്.

Related posts

Leave a Comment