കണ്ണൂര്‍: സിഎംപി നേതാവ് എം വിആറിന്റെ ഭാര്യ സി.വി ജാനകിയമ്മ അന്തരിച്ചു. ഇന്ന് രാവിലെയാണ് അന്ത്യം. സംസ്‌കാരം നാളെ കണ്ണൂരിലെ വസതിയില്‍ നടക്കും.
എം.വി രാഘവന്റെ സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതത്തില്‍ അരനൂറ്റാണ്ടിലധികം സന്തോഷത്തിലും വെല്ലുവിളികളിലും ജാനകിയമ്മ കൂടെ നിന്നു. രാഷ്ട്രീയ കോളിളക്കങ്ങളെ കണക്കിലെടുക്കാതെ എന്നും എം വിആറിന് കരുത്തായി നിലകൊണ്ടു.
കുടുംബത്തിനും സി.എംപി പ്രവര്‍ത്തകര്‍ക്കും എം വിആറിനെ എന്നും മനസില്‍ കൊണ്ട് നടക്കുന്നവര്‍ക്കും തീരാവേദന ഉണ്ടാക്കുന്നതാണ് ജാനകി അമ്മയുടെ വേര്‍പാട്. മക്കള്‍- എം.വി നികേഷ് കുമാര്‍, എം.വി ഗിരിജ, എം.വി ഗിരീഷ് കുമാര്‍, എം.വി രാജേഷ്