സിംഘുവിലേക്ക് വരൂ… ചായയും ജിലേബിയും കഴിച്ച് ചർച്ചയാകാം: വെട്ടിലായി കേന്ദ്രം

ഇ​ന്ത്യ​യി​ല്‍​ ​രാ​ഷ്‌​ട്രീ​യ​ക്ക​ളി​ക​ള്‍​ ​ഏ​റ്റ​വും​ ​ന​ന്നാ​യി​ ​അ​റി​യാ​വു​ന്ന​ ​ര​ണ്ടു​ ​നേ​താ​ക്ക​ള്‍​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വ​ലം​കൈ​യും​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ​ ​അ​മി​ത്ഷാ​യും​ ​ആ​ണ്.​ ​പ​ക്ഷേ​ ​ഇ​വ​ര്‍​ക്ക് ​ഇ​നി​യും​ ​തീ​രെ​ ​പി​ടി​കി​ട്ടാ​ത്ത​താ​ണ് ​പ​ഞ്ചാ​ബി​ലെ​ ​അ​കാ​ലി​ ​രാ​ഷ്‌​ട്രീ​യം.​ ​ പ​ഞ്ചാ​ബി​ലെ​ ​റാ​ലി​ക​ളി​ല്‍​ ​ഇ​രു​വ​രും​ ​സി​ക്കു​കാ​രു​ടെ​ ​ത​ല​പ്പാ​വ് ​വ​രെ​ ​ധ​രി​ച്ചു.​ ​കാ​വി​ ​നി​റ​മാ​യി​രു​ന്നെ​ന്നു​ ​മാ​ത്രം.​ ​പ​ക്ഷേ​ ​സി​ക്കു​കാ​ര്‍​ ​വീ​ണി​ല്ല!

ക​ഴി​ഞ്ഞ​ ​മൂ​ന്നു​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍​ ​(2014,​ 2019​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളും​ 2017​ലെ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പും​)​​​ ​ശി​രോ​മ​ണി​ ​അ​കാ​ലി​ ​ദ​ള്‍​ ​സ​ഖ്യ​ക​ക്ഷി​യാ​യി​രു​ന്നി​ട്ടും​ ​ബി.​ജെ.​പി​ക്ക് ​നേ​ട്ട​മു​ണ്ടാ​യി​ല്ല.​ ​ഉ​ത്ത​രേ​ന്ത്യ​യി​ല്‍​ ​ബി.​ജെ.​പി​യെ​യും​ ​മോ​ദി​ ​ത​രം​ഗ​ത്തെ​യും​ ​ചെ​റു​ത്തു​നി​ന്ന​ ​ഏ​ക​ ​സം​സ്ഥാ​നം​ ​പ​ഞ്ചാ​ബാ​ണ്.​ ​ബി.​ജെ.​പി​യു​ടെ​ ​ഹി​ന്ദു​ ​വോ​ട്ട് ​ബാ​ങ്കും​ ​അ​കാ​ലി​ക​ളു​ടെ​ ​ജാ​ട്ട്,​​​ ​സി​ക്ക് ​വോ​ട്ട് ​ബാ​ങ്കും​ ​പ​ര​സ്‌​പ​രം​ ​സ​ഹ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​വി​ദ​ഗ്ദ്ധ​ര്‍​ ​ക​ണ്ടെ​ത്തി​യ​ത്.

അ​കാ​ലി​ക​ള്‍​ ​വോ​ട്ട് ​ചെ​യ്യാ​ത്ത​തു​കൊ​ണ്ടാ​ണ് ​അ​മൃ​ത്‌​സ​റി​ല്‍​ 2014​ല്‍​ ​അ​രു​ണ്‍​ ​ജ​യ്‌​റ്റ്‌​ലി​യും​ 2019​ല്‍​ ​ഹ​ര്‍​ദീ​പ് ​സിം​ഗ് ​പു​രി​യും​ ​തോ​റ്റ​ത്.​ 2017​ ​അ​സം​ബ്ലി​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​ഇ​തു​ത​ന്നെ​ ​സം​ഭ​വി​ച്ചു.​ ​എ​ന്നി​ട്ടും​ ​ബി.​ജെ.​പി​ക്ക് ​അ​കാ​ലി​ ​രാ​ഷ്‌​ട്രീ​യം​ ​പി​ടി​കി​ട്ടാ​ത്ത​തി​ന്റെ​ ​ഫ​ല​മാ​ണ് ​അ​കാ​ലി​ദ​ളി​ന് ​കാ​ര്‍​ഷി​ക​ ​നി​യ​മ​ങ്ങ​ളു​ടെ​ ​പേ​രി​ല്‍​ ​എ​ന്‍.​ഡി.​എ​ ​വി​ടേ​ണ്ടി​വ​ന്ന​ത്.​ ​ത​ങ്ങ​ളു​ടെ​ ​മ​ന്ത്രി​ ​ഹ​ര്‍​സി​മ്ര​ത് ​കൗ​ര്‍​ ​ബാ​ദ​ലി​നെ​ ​അ​കാ​ലി​ദാ​ള്‍​ ​പി​ന്‍​വ​ലി​ച്ചെ​ങ്കി​ലും​ ​പാ​ര്‍​ട്ടി​യു​ടെ​ ​വോ​ട്ട് ​ബാ​ങ്കാ​യ​ ​ക​ര്‍​ഷ​ക​ര്‍​ ​തൃ​പ്തി​പ്പെ​ട്ടി​ല്ല.

സം​സ്ഥാ​ന​ ​മു​ന്ന​ണി​യി​ല്‍​ ​ജൂ​നി​യ​ര്‍​ ​പ​ങ്കാ​ളി​യാ​യി​ ​ഒ​തു​ങ്ങി​നി​ന്ന​ ​ബി.​ജെ.​പി​ ​കേ​ന്ദ്ര​ത്തി​ല്‍​ ​മാ​ട​മ്ബി​ ​മ​നോ​ഭാ​വം​ ​കാ​ട്ടി.​ ​ഹ​ര്‍​സി​മ്ര​ത് ​കൗ​റി​നെ​ ​ഭ​ക്ഷ്യ​ ​സം​സ്‌​ക​ര​ണ​ ​വ​കു​പ്പി​ലൊ​തു​ക്കി​യ​ ​ബി.​ജെ.​പി​ ​അ​കാ​ലി​ക​ളു​ടെ​ ​പ​ല​ ​ആ​വ​ശ്യ​ങ്ങ​ളും​ ​കേ​ട്ടി​ല്ലെ​ന്നു​ ​ന​ടി​ച്ചു.​ ​ കാ​ര്‍​ഷി​ക​ ​നി​യ​മ​ങ്ങ​ളോ​ട് ​പ​ഞ്ചാ​ബി​ല്‍​ ​ഇ​ത്ര​യും​ ​രോ​ഷ​മു​ണ്ടാ​കാ​ന്‍​ ​കാ​ര​ണ​ങ്ങ​ള്‍​ ​പ​ല​താ​ണ്.​ ​പ​ഞ്ചാ​ബി​ ​ജ​ന​ത​യു​ടെ​ ​സി​ക്ക് ​വീ​ര്യ​വും​ ​ആ​ത്മാ​ഭി​മാ​ന​വു​മാ​ണ് ​പ്ര​ധാ​നം.​ ​

ക​ര്‍​ഷ​ക​ ​ഭൂ​രി​പ​ക്ഷ​മു​ള്ള​ ​സി​ക്കു​കാ​രെ​ ​മോ​ദി​ ​സ​ര്‍​ക്കാ​ര്‍​ ​ഒ​രി​ക്ക​ലും​ ​വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ല്ല.​ ​മോ​ദി​ ​ര​ഥ​ത്തി​ന്റെ​ ​വ​ര്‍​ഗീ​യ​ച​ക്ര​മാ​യ​ ​ഹൈ​ന്ദ​വ​ ​ധ്രു​വീ​ക​ര​ണം​ ​പ​ഞ്ചാ​ബി​ല്‍​ ​ഏ​ശി​യി​ല്ല.​ ​ബി.​ജെ.​പി​യു​ടെ​ ​ഹൈ​ന്ദ​വ​ ​ധ്രു​വീ​ക​ര​ണ​മെ​ന്നാ​ല്‍​ ​ഹി​ന്ദു​-​ ​മു​സ്ളിം ​വേ​ര്‍​തി​രി​വെ​ന്നാ​ണ് ​അ​ര്‍​ത്ഥം.​ ​പ​ഞ്ചാ​ബി​ല്‍​ ​അ​തി​നു​ ​പ്ര​സ​ക്തി​യി​ല്ല.

പ​ഞ്ചാ​ബി​ലെ​ ​സി​ക്ക് ​ജ​ന​ത​യെ​ ​ഹി​ന്ദു​ക്ക​ളാ​യാ​ണ് ​ആ​ര്‍.​എ​സ്.​എ​സും​ ​ബി.​ജെ.​പി​യും​ ​ക​ണ്ട​ത്.​ ​മു​ന്‍​ ​സ​ര്‍​സം​ഘ​ചാ​ല​ക് ​ബാ​ലാ​സാ​ഹെ​ബ് ​ദേ​വ​റ​സി​ന്റെ​ ​പ്ര​സി​ദ്ധ​മാ​യ​ ​ഒ​രു​ ​പ്ര​സ്താ​വ​ന​യു​ണ്ട് ​-​ ​സി​ക്കു​കാ​രെ​ല്ലാം​ ​കേ​ശ​ധാ​രി​ക​ളാ​യ​ ​(​മു​ടി​ ​വ​ള​ര്‍​ത്തി​യ​)​​​ ​ഹി​ന്ദു​ക്ക​ളാ​ണെ​ന്ന്.​ ​സി​ക്ക് ​വീ​ര്യ​ത്തി​ന്റെ​ ​പി​തൃ​ത്വം​ ​അ​വ​കാ​ശ​പ്പെ​ട്ട​ ​കൊ​ടി​യ​ ​ഭീ​ക​ര​ന്‍​ ​ഭി​ന്ദ്ര​ന്‍​ ​വാ​ല​ ​അ​തി​നെ​ ​നി​ശി​ത​മാ​യി​ ​പ​രി​ഹ​സി​ച്ച​ത് ​ഇ​ങ്ങ​നെ​:​ ​’​അ​പ്പോ​ള്‍​ ​മു​സ്ളി​ങ്ങ​ള്‍​ ​’​സു​ന്ന​ത്ത് ​ധാ​രി​”ക​ളാ​യ​ ​ഹി​ന്ദു​ക്ക​ളാ​ണെ​ന്നും​ ​ദേ​വ​റ​സ് ​പ​റ​യു​മോ​?​’​ പ​ഞ്ചാ​ബി​ലെ​ ​മു​സ്ളിം ​ന്യൂ​ന​പ​ക്ഷം​ ​പ​ത്താ​മ​ത്തെ​ ​ഗു​രു​വാ​യ​ ​ഗു​രു​ ​ഗോ​ബി​ന്ദ് ​സിം​ഗി​ന്റെ​ ​കാ​ലം​ ​മു​ത​ല്‍​ ​സി​ക്കു​കാ​രു​ടെ​ ​ആ​ദ​ര​വും​ ​സം​ര​ക്ഷ​ണ​വും​ ​അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ്.​ ​ഗു​രു​വി​ന്റെ​ ​പു​ത്ര​ന്മാ​രെ​ ​ഔ​റം​ഗ​സേ​ബി​ല്‍​ ​നി​ന്ന് ​ര​ക്ഷി​ച്ച​തി​ന്റെ​ ​ന​ന്ദി​യാ​ണ​ത്.​ ​അ​പ്പോ​ള്‍​ ​ഹി​ന്ദു​-​ ​മു​സ്ളിം ​ധ്രു​വീ​ക​ര​ണ​ത്തി​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​ത​ന്നെ​ ​ഇ​ല്ലാ​താ​യി.​ ​

ഹി​ന്ദു​ക്ക​ളും​ ​സി​ക്കു​കാ​രും​ ​വി​ര​ലും​ ​ന​ഖ​വും​ ​പോ​ലെ​ ​ഒ​രു​ ​ശ​രീ​ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണെ​ന്നൊ​ക്കെ​ ​ഒ​രു​ ​ചൊ​ല്ലു​ണ്ട്.​ ​പ​ക്ഷേ​ ​സി​ക്കു​കാ​ര്‍​ ​ഒ​രി​ക്ക​ലും​ ​ഹി​ന്ദു​ക്ക​ള​ല്ല.​ ​അ​വ​രെ​ ​ഹി​ന്ദു​ത്വ​വാ​ദം​ ​ഏ​ശു​ക​പോ​ലു​മി​ല്ല.​ ​അ​ത് ​അ​വ​രെ​ ​സ്വാ​ധീ​നി​ച്ചി​രു​ന്നെ​ങ്കി​ല്‍​ ​സ​ര്‍​വ​ ​പ്ര​താ​പ​ങ്ങ​ളോ​ടെ​ ​മൂ​ന്നു​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളെ​ ​നേ​രി​ട്ട​ ​മോ​ദി​യെ​ ​പ​ഞ്ചാ​ബ് ​ത​ള്ളി​ക്ക​ള​യി​ല്ലാ​യി​രു​ന്നു.

Related posts

Leave a Comment