സാറ്റലൈറ്റ് വില്‍പ്പനയിലുടെ 20 കോടിക്ക് അപ്പുറം; ഒടിടിയില്‍ നിന്ന് 40 കോടിയെന്നും റിപ്പോര്‍ട്ട്

കൊച്ചി: മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം നൂറു കോടി ക്ലബ്ബിലെത്തിയെന്ന കണക്കുള്‍ക്കുള്ളിലും നിര്‍മ്മാതാവിനെ വേദനിപ്പിക്കുന്ന സത്യങ്ങള്‍ ഏറെ.

റിസര്‍വ്വേഷനായി നൂറു കോടി കിട്ടിയെന്ന് പറയുമ്ബോഴും ഈ നൂറു കോടിയും നിര്‍മ്മാതാവിന് സ്വന്തമല്ല. ഈ നൂറു കോടിയില്‍ ജി എസ് ടിയും റിസര്‍വ്വേഷന്‍ ചാര്‍ജ്ജും വരെ ഉള്‍പ്പെടുമെന്നതാണ് വസ്തുത. അതായത് 100 കോടി കളക്റ്റ് ചെയ്യുമ്ബോള്‍ അതില്‍ നിര്‍മ്മാതാവിനും തിയേറ്റര്‍ ഉടമയ്ക്കുമായി ഏതാണ് 60 കോടി കിട്ടും. ഇതില്‍ പകുതി മാത്രമാണ് നിര്‍മ്മാതാവിന് സ്വന്തം. അതായത് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം 100 കോടിയുടെ ബിസിനസ്സുണ്ടാക്കിയിട്ടുണ്ടെങ്കില്‍ തന്നെ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരിന് 30 കോടി മാത്രമേ കിട്ടൂവെന്നതാണ് വസ്തുത.

കേരളത്തില്‍ സിനിമ ടിക്കറ്റിന് 18 ശതമാനമാണ് ജി എസ് ടി. റിസര്‍വ്വേഷന്‍ നിരക്കായി 20 രൂപ വരെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ വാങ്ങുന്നു. ഇത് നിര്‍മ്മാതാവിന് കിട്ടില്ല. തിയേറ്ററുകാരും ഓണ്‍ലൈന്‍ കമ്ബനികളും ഇത് ഷെയര്‍ ചെയ്‌തെടുക്കും. ഇതിനൊപ്പം ബാക്കി വരുന്ന തുകയിലും ഒരു വിഹിതം തിയേറ്ററിന് കിട്ടും. അങ്ങനെ നികുതി കഴിഞ്ഞുള്ള വിഹിതത്തില്‍ പകുതിയോളം മാത്രമേ നിര്‍മ്മാതാവിന് കിട്ടു. ഇതില്‍ നിന്ന് വേണം സിനിമയുടെ പ്രചരണത്തിനും മറ്റും തുക കണ്ടെത്താനാകൂ. അതായത് 100 കോടി മുടക്കി എടുത്ത മരയ്ക്കാറിന് തിയേറ്ററില്‍ നിന്ന് ലാഭം കിട്ടണമെങ്കില്‍ കുറഞ്ഞത് 220 കോടിയുടെ കച്ചവടം നടക്കണം. ഇതിന് മരയ്ക്കാറിന് കഴിയുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.

ഏതായാലും ഈ സിനിമ ആന്റണി പെരുമ്ബാവൂര്‍ എന്ന നിര്‍മ്മാതാവിന് ദോഷം ചെയ്യില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മോഹന്‍ലാലിന്റെ പുറത്തിറങ്ങാനുള്ള നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടിന് സാറ്റലൈറ്റ് റൈറ്റായി 15 കോടിയാണ് കിട്ടിയത്. മലയാളത്തിന് മാത്രമാണ് ഈ റേറ്റ്. അറബിക്കടലിന്റെ സിംഹം പല ഭാഷകളിലുണ്ട്. അതുകൊണ്ട് തന്നെ മരയ്ക്കാറിന് ആറാട്ടിനേക്കാള്‍ കൂടുതല്‍ തുക സാറ്റലൈറ്റ് കിട്ടും എന്ന് ഉറപ്പാണ്. ഇത് ഏതായാലും 20 കോടിക്ക് മുകളില്‍ എത്തും. ഒടിടിയിലൂടെ ആമസോണ്‍ പ്രൈമാണ് ചിത്രം പ്രേക്ഷകരില്‍ എത്തിക്കുന്നത്. ആമസോണും 30നും 40നും കോടിക്ക് അടുത്ത് മരയ്ക്കാറിനായി മുടക്കി എന്നാണ് സൂചന.

അതായത് തിയേറ്ററിന് പുറത്തു നിന്ന് ഏതാണ്ട് അറുപതി കോടിക്ക് മുകളില്‍ ലാഭം മരയ്ക്കാര്‍ ഉണ്ടാക്കി കഴിഞ്ഞു. സിനിമ തിയേറ്ററില്‍ എത്തുന്നതിന് മുമ്ബുള്ള റിസര്‍വേഷനിലൂടെ 30 കോടിയും. ഈ തുക ഉയരാനാണ് സാധ്യത. അതുകൊണ്ട് തന്നെ മരയ്ക്കാര്‍ എന്ന സിനിമ ആന്റണി പെരുമ്ബാവൂര്‍ എന്ന നിര്‍മ്മാതാവിന് കോട്ടങ്ങളൊന്നും ഉണ്ടാക്കില്ല. ചിത്രത്തിന്റെ ചൈനീസ് റിലീസ് അടക്കം ലാഭക്കണക്കുകള്‍ ആന്റണിക്ക് നല്‍കും. ഒരു ബിഗ് ബജറ്റ് ചിത്രത്തെ എത്തരത്തില്‍ മാര്‍ക്കറ്റ് ചെയ്യണമെന്നതിന് തെളിവാണ് മരയ്ക്കാറില്‍ കണ്ടത്. ഇതു കൊണ്ട് തന്നെയാണ് വിജയത്തിലേക്ക് കാര്യങ്ങളെത്തുന്നത്.

യുഎഇയിലും വരുമാനത്തില്‍ റെക്കോഡിടുകയാണ്് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്നാണ് റിപ്പോര്‍ട്ട്. യു.എ.ഇയില്‍ മാത്രമായി ചിത്രം 64 തിയേറ്ററുകളിലാണ് റിലീസിനെത്തിയത്. 368 ഷോകളില്‍ നിന്ന് 2.98 കോടിരൂപയോളം വരുമാനം നേടിയെന്ന് ട്രെയ്ഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തു. റിലീസിന് മുമ്ബേ തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബില്‍ എത്തിയത്.

മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. അഞ്ച് ഭാഷകളിലായി ലോകമെമ്ബാടുമുള്ള 4100 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ദിവസേന 16,000 ഷോകളാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ 631 സ്‌ക്രീനുകളില്‍ 626ലും മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് മരക്കാര്‍ തീയേറ്ററുകളിലെത്തിയത്.

മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, സുഹാസിനി, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഫാസില്‍, പ്രഭു, ഇന്നസെന്റ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍, തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

Related posts

Leave a Comment