സായിക്ക് അച്ഛന്റെ സർപ്രൈസ്; മകന്റെ ജന്മദിനം ആഘോഷമാക്കി നവ്യ നായർ

നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം ബാലമണിയായി മാറിയ താരമാണ് നവ്യാ നായര്‍. ഒരത്തീ എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് ഇപ്പോള്‍ നവ്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെ മികച്ച ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ മകന്‍ സായിക്കൊപ്പമുള്ള ചിത്രങ്ങളാണ് നവ്യ പങ്കുവയ്ക്കുകയുണ്ടായത്.

സായിക്കൊപ്പം കാറിലിരിക്കുന്ന ചിത്രമാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ ആരാധകരും ചോദ്യങ്ങളുമായി എത്തി. യാത്ര എങ്ങോട്ടാണെന്നാണ് ചിലര്‍ ചോദിക്കുന്നത്. മറ്റുചിലരാകട്ടെ ഏതാണ് കാര്‍ എന്നും തിരക്കുകയാണ്.

കഴിഞ്ഞ ദിവസം സായിയുടെ പിറന്നാള്‍ ദിനമായിരുന്നു. ഇതിന്റെ ആഘോഷ ചിത്രങ്ങള്‍ നവ്യ ഷെയര്‍ പങ്കുവച്ചിരുന്നു. നിരവധി പേരാണ് മകന് ആശംസയുമായി എത്തിയിരുന്നത്. മകന് പിറന്നാള്‍ സമ്മാനമായി ആപ്പിള്‍ വാച്ച്‌ സീരീസ് 6 ആണ് സമ്മാനിച്ചത്. സര്‍പ്രൈസ് തുറന്നു നോക്കുന്ന സായിയുടെ വീഡിയോയും നവ്യ പങ്കുവക്കുകയുണ്ടായിരുന്നു. മകനൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളും നവ്യ പതിവായി ആരാധകര്‍ക്കായി പങ്കുവക്കാറുണ്ട്

Related posts

Leave a Comment