വടക്കേക്കര: ഗൃഹനാഥനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മാല്യങ്കര കോയിക്കല്‍ സജീവനാണ് (57) മരിച്ചത്. വ്യാഴം രാവിലെ ഏഴോടെ വീടിനുസമീപത്തുള്ള മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിയനിലയില്‍ കണ്ടത്.മത്സ്യത്തൊഴിലാളിയായ സജീവന്‍ കടുത്ത സാമ്ബത്തിക ബാധ്യതയിലായിരുന്നു.
നാല് സെന്റ് ഭൂമിയും വീടും ഒരു ചിട്ടിക്കമ്ബനിയില്‍ പണയംവച്ചിരുന്നു. അവിടെനിന്ന് ആധാരം എടുത്ത് മറ്റൊരു ബാങ്കില്‍ കൂടുതല്‍ തുകയ്ക്ക് പണയം വയ്ക്കുമ്ബോള്‍ കൊടുക്കാമെന്ന ധാരണയില്‍ പലരുടെയും കയ്യില്‍നിന്ന് കടംവാങ്ങി. ആധാരവുമായി ബാങ്കിലെത്തിയപ്പോള്‍ നിലമാണെന്നറിഞ്ഞു.
ഇതുപ്രകാരം ഭൂമി തരംമാറ്റാന്‍ പലതവണ വില്ലേജ്, താലൂക്ക്, ഫോര്‍ട്ട് കൊച്ചി ആര്‍ഡി ഓഫീസുകളില്‍ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടാവാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു.
എറണാകുളം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മക്കള്‍: നിഥിന്‍ദേവ്, അഷിതാദേവി. മരുമക്കള്‍: വര്‍ഷ, രാഹുല്‍.